1954 - ഞാൻ കണ്ട ചൈന
Item
ml
1954 - ഞാൻ കണ്ട ചൈന
en
1954 - Njan Kanda China
1954
158
17.5 × 12.5 cm (height × width)
അൻപതുകളുടെ ആരംഭത്തിൽ ഇന്ത്യയിൽ നിന്നുള്ള ഗുഡ്‌വിൽ മിഷൻ പ്രതിനിധിയായി ചൈന സന്ദർശിച്ച മലയാളി പത്രപ്രവർത്തകൻ്റെ യാത്രാനുഭവങ്ങളും അഭിമുഖങ്ങളുമാണ് ഈ പുസ്തകം. മാവോ സെ-തൂങ്ങുമായി ഒരു പ്രത്യേക കൂടിക്കാഴ്ച നടത്തണമെന്ന ആഗ്രഹത്തോടെയാണ് രചയിതാവ് ചൈനയിലെത്തുന്നത്. എന്നാൽ വിദേശ പ്രതിനിധികളുടെയും പത്രപ്രവർത്തകരുടെയും തിരക്കു കാരണം മാവോയുമായി മാത്രം ഒരു സ്വകാര്യ കൂടിക്കാഴ്ച ലഭിക്കുന്നില്ല. പിന്നീട്, ചൈനയിലെ സാധാരണക്കാരായ വിപ്ലവകാരികളെയും കർഷകരെയും തൊഴിലാളികളെയും നേരിട്ടു കാണുകയും അവരുടെ ജീവിതകഥകൾ കേൾക്കുകയും ചെയ്യുന്നതോടെ മാവോയെ കാണാൻ കഴിയാത്തതിൻ്റെ വിഷമം മാറുന്നു. മാവോയുടെ ആശയങ്ങൾ ചൈനീസ് ജനതയുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളാണ് അദ്ദേഹം പുസ്തകത്തിൽ വരച്ചുകാട്ടുന്നത്.