1969 - വിശ്വവ്യാപകമായ അനീതി - ടോൾസ്റ്റോയി
Item
ml
1969 - വിശ്വവ്യാപകമായ അനീതി - ടോൾസ്റ്റോയി
en
1969 - Viswavyapakamaya Aneethy - Tolstoy
1969
146
17 × 12 cm (height × width)
മഹാത്മാഗാന്ധിയുടെ ആശയ രൂപീകരണത്തെപ്പോലും സ്വാധീനിച്ച ടോൾസ്റ്റോയിയുടെ സത്യം, സമത്വം, സ്നേഹം എന്നിവയിലൂന്നിയ ചിന്തകളാണ് ഇതിൽ ചർച്ച ചെയ്യുന്നത്. ലോകമെമ്പാടുമുള്ള കർഷകരും ദരിദ്രരും അനുഭവിക്കുന്ന ഭൂപ്രശ്നങ്ങളെയും അതിന് പിന്നിലെ ആഗോള അനീതികളെയുമാണ് പുസ്തകം പ്രധാനമായും അഭിസംബോധന ചെയ്യുന്നത്. സ്വതന്ത്ര ഭാരതത്തിലെയും കേരളത്തിലെയും ഭരണസംവിധാനങ്ങൾ ധനവാനെ കൂടുതൽ ധനവാനാക്കുകയും ദരിദ്രനെ കൂടുതൽ ദരിദ്രനാക്കുകയുമാണ് ചെയ്തതെന്ന് ഇതിൽ ചൂണ്ടിക്കാണിക്കുന്നു. ഭൂമിയും സമ്പത്തും പൊതു ഉടമസ്ഥതയിലേക്ക് മാറേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് പുസ്തകം വ്യക്തമാക്കുന്നു. വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞൻ ഹെൻറി ജോർജ്ജ് മുന്നോട്ടുവെച്ച പ്രായോഗികമായ പരിഹാരമാർഗ്ഗങ്ങളും, വിനോബാ ഭാവേ, ജയപ്രകാശ് നാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള 'ഗ്രാമദാന പ്രസ്ഥാനവും' ഈ തിന്മ അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് ഗ്രന്ഥം പ്രസ്താവിക്കുന്നു.