1959 - കീടജന്മം - കാരെൽ ചാപ്പെക്ക്, ജോസഫ് ചാപ്പെക്ക്
Item
ml
1959 - കീടജന്മം - കാരെൽ ചാപ്പെക്ക്, ജോസഫ് ചാപ്പെക്ക്
en
1959 - Keeta Janmam - Karel Capek, Joseph Capek
1959
124
1959 - The life of the Insects - Karel Capek, Joseph Capek
പ്രശസ്ത മലയാള നാടകകൃത്തും ചിന്തകനുമായിരുന്ന സി. ജെ. തോമസ് ലോകസാഹിത്യത്തിലെ ശ്രദ്ധേയമായ കൃതികളെ മലയാളത്തിന് പരിചയപ്പെടുത്താൻ നടത്തിയ വിവർത്തന ശ്രമങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് 'കീടജന്മം'. വിഖ്യാത ചെക്കോസ്ലോവാക്കിയൻ നാടകകൃത്തുക്കളായ ചാപ്പെക്ക് സഹോദരന്മാരുടെ 'The Insect Play' എന്ന പ്രതീകാത്മക നാടകത്തിൻ്റെ പരിഭാഷയാണിത്. ബ്രഹ്മാവിൻ്റെ ഉത്തമസൃഷ്ടിയായ മനുഷ്യനും വിശ്വാമിത്രൻ സൃഷ്ടിച്ച ക്ഷുദ്രകീടങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ എവിടെയാണ് ഇല്ലാതാകുന്നത് എന്ന ചോദ്യമാണ് ഈ നാടകം മുന്നോട്ടുവെക്കുന്നത്. മദ്യപിച്ചു ബോധമില്ലാതെ കിടക്കുന്ന ഒരു നാടോടിയുടെ ദർശനത്തിലൂടെയാണ് കഥ വികസിക്കുന്നത്. മനുഷ്യസമൂഹത്തിൽ കണ്ടുവരുന്ന അടങ്ങാത്ത ധനാർത്തി, അധികാരമോഹം, അനിയന്ത്രിതമായ രാസക്രീഡ തുടങ്ങിയ സ്വാർത്ഥ താല്പര്യങ്ങളെല്ലാം പ്രാണികളുടെ ലോകത്തിലേക്ക് ആവാഹിച്ച്, അവയുടെ ജീവിതരീതികളിലൂടെ മനുഷ്യസ്വഭാവത്തെ ഇതിൽ രൂക്ഷമായി പരിഹസിക്കുന്നു.