1966 - കരുണ - കുമാരനാശാൻ

Item

Title
1966 - കരുണ - കുമാരനാശാൻ
1966 - Karuna - Kumaran Asan
Date published
1966
Number of pages
44
Language
Date digitized
Item location
Dimension
17.5 × 12.5 cm (height × width)

Abstract
കുമാരൻ ആശാൻ്റെ മുൻകൃതിയായ 'ചണ്ഡാലഭിക്ഷുകി'യെപ്പോലെ തന്നെ ബുദ്ധമതവുമായി ബന്ധപ്പെട്ട ഒരു കഥയെ അടിസ്ഥാനമാക്കിയാണ് 'കരുണ'യും രചിച്ചിട്ടുള്ളത്. ഡോ. പോൾ കാരസ് (Dr. Paul Carus) എന്ന അമേരിക്കൻ പണ്ഡിതൻ്റെ 'The Gospel of Buddha' എന്ന ഗ്രന്ഥത്തിലെ കഥയാണ് ഇതിനാധാരം. ഉത്തരമഥുരയിലെ പ്രശസ്തയായ വാസവദത്ത എന്ന വേശ്യയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന തീവ്രമായ അനുരാഗവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇതിൻ്റെ ഇതിവൃത്തം. ഉപഗുപ്തനെ അവൾ പലതവണ തൻ്റെ അടുത്തേക്ക് ക്ഷണിച്ചെങ്കിലും, "വാസവദത്തയെ സന്ദർശിക്കാനുള്ള സമയം ആയിട്ടില്ല" എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. പണത്തോടുള്ള ആർത്തി മൂലം ഒരു കൊലപാതകക്കുറ്റത്തിൽ അകപ്പെടുന്ന വാസവദത്തയെ ഭരണാധികാരികൾ കൈകാലുകളും മൂക്കും ചെവിയും മുറിച്ച് ചുടുകാട്ടിൽ തള്ളാൻ വിധിക്കുന്നു. ഈ ദുരവസ്ഥയിൽ കാക്കകളെ ആട്ടി അവളെ പരിചരിക്കാൻ വിശ്വസ്തയായ ഒരു പരിചാരിക മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒടുവിൽ മരിക്കാറായ വേളയിൽ ഉപഗുപ്തൻ അവളെ തേടിയെത്തുന്നു. ചോരയിലും അഴുക്കിലും മുങ്ങിയ തൻ്റെ ശരീരത്തെക്കുറിച്ച് അവൾ വിലപിക്കുമ്പോൾ, ബാഹ്യസൗന്ദര്യത്തേക്കാൾ ഉദാത്തമായ ആത്മീയ സൗന്ദര്യത്തെയും ബുദ്ധൻ്റെ ധർമ്മത്തെയും കുറിച്ച് ഉപഗുപ്തൻ അവൾക്ക് ഉപദേശിച്ചു നൽകുന്നു. അദ്ദേഹത്തിൻ്റെ വാക്കുകളിൽ ആശ്വാസം കണ്ടെത്തി, ബുദ്ധനിലും ധർമ്മത്തിലും സംഘത്തിലും ശരണം പ്രാപിച്ച് വാസവദത്ത സമാധാനത്തോടെ ജീവൻ വെടിയുന്നതാണ് കഥ