2008 - എം.വി. ജന്മശതാബ്ദി സ്മരണിക

Item

Title
ml 2008 - എം.വി. ജന്മശതാബ്ദി സ്മരണിക
en 2008 - M.V. Janma Shatabdi Smaranika
Date published
2008
Number of pages
124
Language
Date digitized
Dimension
27.3 × 20.5 cm (height × width)

Abstract
തിരുവനന്തപുരം അരുമാനൂർ എം.വി. ഹയർ സെക്കൻഡറി സ്കൂളിൻ്റെ സ്ഥാപകനും, കേരളപ്പിറവിക്കുമുമ്പുള്ള കാൽ നൂറ്റാണ്ടുകാലം തെക്കൻ കേരളത്തിലെ റോഡു ഗതാഗതമേഖലയിൽ തിളങ്ങിനിന്ന എം.വി.മോട്ടോർ സർവീസിൻ്റെ ഉടമയും, പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന എം. വേലായുധൻ്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് 2008-ൽ പ്രസിദ്ധീകരിച്ച സുവനീറാണ് 'എം.വി. ജന്മശതാബ്ദി സ്മരണിക'. സാമൂഹികമായി അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിൽ ജനിച്ച്, ദരിദ്രസാഹചര്യങ്ങളോടു മല്ലിട്ട് കഠിനപ്രയത്നത്തിലൂടെ അദ്ദേഹം വലിയൊരു വ്യവസായ സാമ്രാജ്യത്തിനുടമയായി. അതേസമയംതന്നെ പൊതുസമൂഹത്തിൻ്റെ നന്മക്കായുള്ള അനേകം പ്രവർത്തനങ്ങളിൽ സജീവമായി മുഴുകുകയും അതുപോലുള്ള സാമൂഹിക പ്രവർത്തനത്തിലൂടെ തൻ്റെ നാടിൻ്റെ വികസനത്തിന് അടിത്തറ പാകിയ എം. വേലായുധൻ എന്ന മനുഷ്യനെ പറ്റിയാണ് ഈ ഗ്രന്ഥം.