കവികേസരികൾ

Item

Title
ml കവികേസരികൾ
en Kavikesarikal
Number of pages
134
Language
Date digitized
Dimension
18.5 × 12.5 cm (height × width)

Abstract
മലയാള സാഹിത്യലോകത്തെ പ്രശസ്തരായ ഏതാനും കവികളുടെ ജീവിതചരിത്രത്തെയും അവർ കൈരളിക്കായി നൽകിയ സംഭാവനകളെയും കുറിച്ച് സംക്ഷിപ്തമായി വിവരിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണിത്. വായനക്കാർക്ക് മലയാളത്തിലെ പ്രമുഖ കവികളെക്കുറിച്ച് സാമാന്യമായ അറിവ് നൽകുന്നതിനും, ഉത്തമ സാഹിത്യകൃതികൾ വായിച്ച് മനസ്സിനെ സംസ്കരിക്കുന്നതിനും ഈ ഗ്രന്ഥം സഹായിക്കുന്നു. 'ഗദ്യം കവീനാം നികഷം വദന്തി' എന്ന മഹദ് വാക്യം മുൻനിർത്തിയും ചന്തുമേനോൻ, സി.വി. രാമൻ പിള്ള എന്നിവരെ ഉദാഹരണമായെടുത്തു കൊണ്ടും പദ്യമെഴുതുന്നവർ മാത്രമല്ല കവികൾ എന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഭാഷയുടെയും മലയാളികളുടെയും അഭിവൃദ്ധിക്ക് വേണ്ടി പ്രയത്നിച്ച ഇത്തരം സാഹിത്യകാരന്മാരെക്കുറിച്ച് പഠിക്കുക എന്നത് നമ്മുടെ കടമയാണെന്ന് ഗ്രന്ഥകർത്താവ് ഓർമ്മിപ്പിക്കുന്നു. പുസ്തകത്തിൻ്റെ പ്രസിദ്ധീകരണവർഷം ഇതിൽ കാണുന്നില്ല