മതം മാർക്സിസം യുക്തിവാദം - സി.ബി.എസ്. മണി
Item
മതം മാർക്സിസം യുക്തിവാദം - സി.ബി.എസ്. മണി
Matham Marxism Yukthivadam - C.B.S. Mani
24
19.5 × 13 cm (height × width)
'മാർക്സിസ്റ്റ് യുക്തിവാദ പാഠാവലി' എന്ന പരമ്പരയിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ മതം, മാർക്സിസം, യുക്തിവാദം എന്നിവയെ തമ്മിൽ താരതമ്യം ചെയ്യുന്നു. മതങ്ങളെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂത്തരങ്ങായാണ് ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നത്. ശാസ്ത്രപുരോഗതിക്കും മാനവ സാഹോദര്യത്തിനും മതം തടസ്സമാണെന്നും, ദൈവവിശ്വാസം, വിധിവിശ്വാസം, ജാതി വൈകൃതങ്ങൾ എന്നിവയിലൂടെ മതം മനുഷ്യനെ ചൂഷണത്തിന് വിധേയനാക്കുന്നു എന്നും പുസ്തകത്തിൽ പറയുന്നു. പ്രപഞ്ചത്തെയും സമൂഹത്തെയും ശാസ്ത്രീയമായി കാണുന്ന മാർക്സിസ്റ്റ് യുക്തിവാദം എങ്ങനെയാണ് മതവിശ്വാസങ്ങളിൽ നിന്നും ബൂർഷ്വാ യുക്തിവാദത്തിൽ നിന്നും വ്യത്യസ്തമാകുന്നത് എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. വർഗ്ഗസമരത്തിൻ്റെയും ശാസ്ത്രീയ ഭൗതികവാദത്തിൻ്റെയും അടിസ്ഥാനത്തിൽ മതത്തെയും നിലവിലുള്ള യുക്തിവാദ പ്രസ്ഥാനങ്ങളെയും വിലയിരുത്തുന്ന വിപ്ലവകരമായ രചനയാണിത്