2023 - എക് ലോഗ് - വിശുദ്ധ ചാവറയച്ചൻ്റെ ഇടയനാടകങ്ങൾ

Item

Title
2023 - എക് ലോഗ് - വിശുദ്ധ ചാവറയച്ചൻ്റെ ഇടയനാടകങ്ങൾ
2023 - Eklog - Visuddha Chavaarayachante Idayanadakangal
Date published
2023
Number of pages
180
Language
Date digitized
Dimension
27.5 × 21 cm (height × width)

Abstract
വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ (ചാവറയച്ചൻ) രചിച്ച എക് ലോഗുകൾ (ഇടയനാടകങ്ങൾ) ആദ്യകാല മലയാള സാഹിത്യത്തിന് നൽകിയ സുപ്രധാന സംഭാവനയാണ്. 1856-നും 1858-നും ഇടയിലാണ് ഇവ രചിക്കപ്പെട്ടത്. പാശ്ചാത്യ സാഹിത്യത്തിൽ നിന്നാണ് ഏക് ലോഗുകൾ മലയാളത്തിലേക്കെത്തുന്നത്. ഗ്രീക്ക് കവിയായ തീയോക്രീറ്റസ്, റോമൻ കവിയായ വീർജിൽ എന്നിവരിലൂടെയാണ് ഈ സാഹിത്യരൂപം വികസിച്ചത്. യേശുക്രിസ്തുവിൻ്റെ തിരുപ്പിറവിയും അതുമായി ബന്ധപ്പെട്ട ഇടയന്മാരുടെ ജീവിതവുമാണ് ഈ നാടകങ്ങളുടെ പ്രധാന വിഷയം. ബെത്‌ലഹേമിലെ പുൽക്കൂട്ടിലേക്കുള്ള യാത്രയും രക്ഷകനെ കാത്തിരിക്കുന്ന ഇടയസമൂഹത്തിന്റെ പ്രത്യാശയും ഇതിൽ ആവിഷ്കരിക്കപ്പെടുന്നു. പദ്യരൂപത്തിലും ഗദ്യരൂപത്തിലും ഈ നാടകങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. ലളിതമായ സംഭാഷണങ്ങളിലൂടെ ക്രിസ്തുരഹസ്യങ്ങൾ സാധാരണക്കാർക്കും കുട്ടികൾക്കും മനസ്സിലാകുന്ന രീതിയിലാണ് അവതരണം. സെമിനാരികളിലെ വൈദിക വിദ്യാർത്ഥികൾക്ക് ക്രിസ്മസ് കാലത്ത് അവതരിപ്പിക്കാനായിട്ടാണ് ഇവ പ്രധാനമായും തയ്യാറാക്കിയത്. പത്തു ദിവസങ്ങളിലായി വൈകുന്നേരങ്ങളിൽ അരമണിക്കൂർ കൊണ്ട് അവതരിപ്പിക്കാവുന്ന രീതിയിലാണ് ഇതിന്റെ ഘടന. ചാവറയച്ചൻ രചിച്ച ചില ഇടയനാടകങ്ങളെയും അദ്ദേഹത്തിൻ്റെ ജീവിതത്തെയും ഈ സ്മരണികയിൽ പ്രമുഖരായ വ്യക്തികൾ അടയാളപ്പെടുത്തുന്നു