1963 - മങ്കൂസ് മൗലിദ്

Item

Title
1963 - മങ്കൂസ് മൗലിദ്
1963 - Manqoos Moulid
Date published
1963
Number of pages
40
Language
Publisher
Date digitized
Dimension
17 × 11.5 cm (height × width)

Abstract
ഇസ്‌ലാമിക പ്രവാചകൻ മുഹമ്മദ് നബിയുടെ ജനനവും ജീവിതവും കീർത്തിച്ചു പാടുന്ന പ്രകീർത്തന കാവ്യമാണ് മൗലിദുകൾ. അതിൽ കേരളത്തിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്ന ഒന്നാണ് മങ്കൂസ് മൗലിദ്. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശ്വപ്രസിദ്ധ പണ്ഡിതനും സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ പിതാമഹനുമായ ശൈഖ് സൈനുദ്ദീൻ ബിൻ അലി (സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ) ആണ് ഇതിന്റെ രചയിതാവ്. ഗദ്യവും പദ്യവും കലർന്ന രീതിയിലാണ് ഇതിന്റെ രചന. ഈ പുസ്തകത്തിൽ ഗദ്യഭാഗത്തിന് ഗദ്യമായും പദ്യഭാഗത്തിന് പദ്യമായും മലയാള പരിഭാഷ നൽകിയിട്ടുണ്ട്. മലബാറിൽ പണ്ട് പടർന്നുപിടിച്ച വസൂരി (Smallpox) പോലുള്ള മാറാവ്യാധികളിൽ നിന്നും മോചനം നേടുന്നതിനായി പ്രാർത്ഥന എന്ന നിലയിൽ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ തയ്യാറാക്കിയതാണ് ഈ ഗ്രന്ഥമെന്ന് വിശ്വസിക്കപ്പെടുന്നു. 'മങ്കൂസ്' എന്ന വാക്കിന് 'ചുരുക്കപ്പെട്ടത്' എന്നാണ് അർത്ഥം. പ്രവാചകൻ്റെ വംശപരമ്പര, ജനനം, മാതാപിതാക്കളുടെ വിശുദ്ധി, അത്ഭുത സംഭവങ്ങൾ എന്നിവയെല്ലാം ഇതിൽ പരാമർശിക്കുന്നു. പ്രവാചകൻ്റെ ജനനസമയത്ത് ആകാശഭൂമികളിൽ ഉണ്ടായ മാറ്റങ്ങളും ഇതിൽ വർണ്ണിക്കുന്നുണ്ട്. കേരളത്തിലെ മുസ്ലിം വീടുകളിലും പള്ളികളിലും പുണ്യകർമ്മമായും രോഗശമനത്തിനായും ഇന്നും മങ്കൂസ് മൗലിദ് പാരായണം ചെയ്തുവരുന്നു.