1960 - അണുപ്രവർത്തകശക്തി - എം.ഈ. ചാക്കോ
Item
1960 - അണുപ്രവർത്തകശക്തി - എം.ഈ. ചാക്കോ
1960 - Anupravarthakasakthi - M.E. Chacko
1960
230
17 × 12 cm (height × width)
അണുശക്തിയെക്കുറിച്ചും അതിൻ്റെ സമാധാനപരമായ വിനിയോഗത്തെക്കുറിച്ചും സാധാരണക്കാർക്കു കൂടി മനസ്സിലാവുന്ന വിധത്തിലാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. അണുസിദ്ധാന്തം (Atomic Theory), അണുബോംബ്, അണുശക്തിയും സമാധാനവും, കൃഷിയിലും വ്യവസായത്തിലും അണുശക്തിക്കുള്ള പങ്ക് എന്നിങ്ങനെ 14 അധ്യായങ്ങളിലായി വിഷയം ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ശാസ്ത്രീയമായ സാങ്കേതിക പദങ്ങൾക്ക് തുല്യമായ മലയാളം പദങ്ങൾ ഗ്രന്ഥകർത്താവ് ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ആധുനിക വിഷയങ്ങളെക്കുറിച്ച് ഇന്ത്യൻ ഭാഷകളിൽ മികച്ച ഗ്രന്ഥങ്ങൾ രചിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ മദ്രാസ് സർവ്വകലാശാലയുടെ പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്