1971 - ചൗരംഗി - ശങ്കർ

Item

Title
1971 - ചൗരംഗി - ശങ്കർ
1971 - Chourangi - Sankar
Author
en
Date published
1971
Number of pages
586
Language
Date digitized
Dimension
17.5 × 11.5 cm (height × width)

Abstract
ബംഗാളി സാഹിത്യത്തിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നാണ് ശങ്കറിന്റെ (മണി ശങ്കർ മുഖർജി) 'ചൗരംഗി' (Chourangi). 1962-ലാണ് നോവൽ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. കൊൽക്കത്തയിലെ 'ഷാജഹാൻ' എന്ന ഹോട്ടലിനെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. ചരിത്രവും ഓർമ്മകളും ഇഴചേർന്ന ഒരു കഥാപാത്രമായാണ് ഷാജഹാൻ ഹോട്ടലിനെ നോവലിൽ അവതരിപ്പിക്കുന്നത്. കൊൽക്കത്തയുടെ ആഡംബര ജീവിതവും പിന്നാമ്പുറക്കാഴ്ചകളും ഇതിൽ കടന്നുവരുന്നു.തന്റെ 17-ാം വയസ്സിൽ നോയൽ ബാർവെൽ എന്ന അഭിഭാഷകന്റെ ക്ലർക്കായി ജോലി ചെയ്യവേ ഷാജഹാൻ ഹോട്ടലിൽ താമസിക്കേണ്ടി വന്ന അനുഭവങ്ങളാണ് ശങ്കർ ഈ നോവലിലൂടെ പങ്കുവെക്കുന്നത്. ഹോട്ടലിലെത്തുന്ന അതിസമ്പന്നർ മുതൽ നിരാലംബരായ സേവകർ വരെ ഇതിലെ കഥാപാത്രങ്ങളാണ്. ജീവിതത്തിലെ നഷ്ടങ്ങളെയും സന്തോഷങ്ങളെയും ഒരുപോലെ ഈ നോവൽ സ്പർശിക്കുന്നു.പുസ്തകം ഇന്ത്യയിലെ പല ഭാഷയിലേക്കും നോവൽ വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. മലയാളത്തിലേക്ക് വിവർത്തനം നടത്തിയിരിക്കുന്നത് എം.എൻ. സത്യാർത്ഥി ആണ്.