1960 - കൽക്കി അഥവാ സംസ്കാരത്തിൻ്റെ ഭാവി - എസ്. രാധാകൃഷ്ണൻ
Item
ml
1960 - കൽക്കി അഥവാ സംസ്കാരത്തിൻ്റെ ഭാവി - എസ്. രാധാകൃഷ്ണൻ
en
1960 - Kalki Athava Samskarathinte Bhavi - S. Radhakrishnan
1960
88
കൽക്കി എന്നത് ഒരു ദൈവാവതാരമെന്നതിലുപരി, സമൂഹത്തിൽ സംഭവിക്കേണ്ട ആന്തരിക മാറ്റത്തിന്റെയും നവോത്ഥാനത്തിന്റെയും പ്രതീകമായി രചയിതാവ് ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. മനുഷ്യ സമൂഹം യുദ്ധഭീഷണിയും നൈതിക മൂല്യങ്ങളുടെ ക്ഷയവും ശാസ്ത്രത്തിന്റെ ദുരുപയോഗവും പോലുള്ള പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഒരു പ്രതിസന്ധി ഘട്ടത്തിലാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സാഹചര്യത്തിൽ, ശാസ്ത്രസാങ്കേതിക പുരോഗതി മാത്രം മതിയാകില്ലെന്നും അതിനൊപ്പം ആത്മീയ മൂല്യങ്ങളും നൈതികതയും ചേർന്നാൽ മാത്രമേ മനുഷ്യ സംസ്കാരം നിലനിൽക്കുകയുള്ളു എന്ന് സ്ഥാപിക്കുന്നു. ഓരോ വ്യക്തിയും സ്വന്തം ചിന്തയിലും പ്രവൃത്തികളിലും മാറ്റം വരുത്തുമ്പോഴാണ് യഥാർത്ഥ നവോത്ഥാനം ഉണ്ടാകുന്നത്. അതുവഴി മനുഷ്യർ കൂടുതൽ നീതിയുള്ളതും സമാധാനപരവുമായ ഒരു ലോകം സൃഷ്ടിക്കാൻ കഴിയും. അതിനാൽ സംസ്കാരത്തിന്റെ ഭാവി നമ്മുടെ കൈകളിലാണ് എന്നതാണ് ഈ കൃതി നമ്മെ ഓർമ്മിപ്പിക്കുന്നു.