1979 - തീക്ഷ്ണതയുള്ള ദൈവം - എം.എം തോമസ്

Item

Title
1979 - തീക്ഷ്ണതയുള്ള ദൈവം - എം.എം തോമസ്
1979 - Theekshnathayulla Daivam - M.M. Thomas
Date published
1979
Number of pages
268
Language
Date digitized
Dimension
18 × 12 cm (height × width)

Abstract
ബൈബിളിലെ പഴയനിയമ ഗ്രന്ഥമായ 'ആവർത്തനപ്പുസ്തകത്തെ' ആസ്പദമാക്കിയുള്ള ഒരു ദൈവശാസ്ത്ര പഠനമാണിത്. ദൈവവിശ്വാസവും മനുഷ്യസാഹോദര്യവും തമ്മിലുള്ള അവിഭാജ്യ ബന്ധത്തെക്കുറിച്ചും ലോകചരിത്രത്തിന്റെ ധാർമ്മിക വ്യാഖ്യാനത്തെക്കുറിച്ചും ഈ പുസ്തകം ചർച്ച ചെയ്യുന്നു. രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുള്ളതിൽ, ഒന്നാം ഭാഗത്തുള്ള ആമുഖോപന്യാസങ്ങളിൽ രചനാചരിത്രം, നീതി, മതസഹിഷ്ണുത, ചരിത്രത്തിന്റെ ധാർമ്മിക വ്യാഖ്യാനം എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. വേദവാക്യചർച്ചകൾ എന്ന രണ്ടാം ഭാഗത്ത് ഇസ്രായേൽ ജനതയുടെ തിരഞ്ഞെടുപ്പ്, കല്പനകൾ, മതാചാരങ്ങൾ, ഭരണാധിപരുടെ ധർമ്മം, സാമൂഹ്യ-യുദ്ധ നിയമങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ പഠനമാണുള്ളത്. മതേതരത്വവും വിവിധ പ്രത്യയശാസ്ത്രങ്ങളും നിലനിൽക്കുന്ന ആധുനിക ഭാരതീയ സാഹചര്യത്തിൽ ആവർത്തനപ്പുസ്തകത്തിലെ നിയമങ്ങൾക്കുള്ള പ്രസക്തി വ്യക്തമാക്കാൻ ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നു.