മലയാളഭാഷാ വ്യാകരണം

Item

Title
ml മലയാളഭാഷാ വ്യാകരണം
Date published
1851
Number of pages
189
Alternative Title
Malayalabhasha Vyakaranam
Language
Date digitized

Notes
ml ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു പ്രധാന പുസ്തകമാണ് ഗുണ്ടർട്ടിന്റെ മലയാള ഭാഷാവ്യാകരണത്തിന്റെ വിവിധ പതിപ്പുകൾ. അതിൽ തന്നെ സവിശേഷസ്ഥാനമാണ് 1851ൽ പ്രസിദ്ധീകരിച്ച മലയാള ഭാഷാവ്യാകരണത്തിന്റെ ലിത്തോഗ്രഫി പതിപ്പിന്നു ഉള്ളത്. ഇതാണ് മലയാളഭാഷാവ്യാകരണത്തിന്റെ ഒന്നാം പതിപ്പ്. പ്രസ്തുത പതിപ്പിന്റെ ഡിജിറ്റൽ സ്കാനും ഒപ്പം ആ പതിപ്പിന്റെ തന്നെ അപൂർണ്ണമായ ഒരു പ്രതിയിൽ ഗുണ്ടർട്ട് കുറിപ്പുകൾ രേഖപ്പെടുത്തിയതും അടക്കം രണ്ട് പുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1851ലെ മലയാളവ്യാകരണത്തിന്റെ ഒന്നാം പതിപ്പിന്റെ പ്രത്യേകത പലതാണ്. അച്ചടിച്ച് പ്രസിദ്ധീകരിച്ച ആദ്യ ഗുണ്ടർട്ട് വ്യാകരണം ഇതാണ്. മാത്രമല്ല പുർണ്ണമായും മലയാളത്തിൽ പ്രസിദ്ധീകരിച്ച അച്ചടിച്ച ആദ്യത്തെ വ്യാകരണവും ഇതാണ്. (ഇതിനു മുൻപുള്ളതൊക്കെ ലത്തീനിലോ ഇംഗ്ലീഷിലോ പോർത്തുഗീസിലോ ഒക്കെ പ്രസിദ്ധീകരിച്ച മലയാളവ്യകാരണങ്ങൾ ആയിരുന്നു.)