2026- UDF Manifesto
Item
en
2026- UDF Manifesto
ml
2026 - പുതുയുഗ കേരളത്തിന് ഐക്യ ജനാധിപത്യ മുന്നണി പ്രകടനപത്രിക
2026
116
en
2026-United Democratic Front Manifesto
ജനസമക്ഷം എന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ ജനകീയ പ്രകടനപത്രിക കേരളത്തിൻ്റെ സമഗ്ര വികസനത്തിനുള്ള രൂപരേഖയാണ്. പത്ത് വർഷത്തെ അഴിമതിയും ദുർഭരണവും തകർത്ത ജീവിതത്തെ വികസനത്തിൻ്റെയും കരുതലിൻ്റെയും പുതുയുഗത്തിലേക്ക് നയിക്കാനുള്ള നയരേഖയായി അവതരിപ്പിക്കുന്നു. മരവിച്ച വികസനത്തിനും ദിശാഹീന പുരോഗതിക്കും പുതുജീവൻ നൽകി, തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി, ദാരിദ്ര്യം എന്നിവ നിർമ്മാർജ്ജനം ചെയ്യാനുള്ള ഭഗീരഥ പ്രയത്നമാണ് ഇതിൻ്റെ ലക്ഷ്യം. അക്രമം, അരുംകൊലകളില്ലാത്ത സമാധാനജീവിതം, സ്വജനപക്ഷപാത-അഴിമതിരഹിതമായ സദ്ഭരണം എന്നിവ വാഗ്ദാനം ചെയ്യുന്ന ഐക്യജനാധിപത്യ മുന്നണി, അടിയുറച്ച ജനാധിപത്യ-മതേതരത്വത്തിൻ്റെ അടിത്തറയിൽ 'നിയോ കേരള മോഡൽ' പടുത്തുയർത്തി പുതുയുഗ കേരളത്തിനായി ജനങ്ങൾ കൈകോർക്കാൻ ആഹ്വാനം ചെയ്യുന്നു.