2012 - ഗാന്ധി ചിന്തകൾ - പി. കേശവൻ നായർ

Item

Title
2012 - ഗാന്ധി ചിന്തകൾ - പി. കേശവൻ നായർ
2012 - Gandhi Chinthakal - P. Kesavan Nair
Date published
2012
Number of pages
162
Language
Date digitized
Preservation Facilitator
Dimension
21 × 14 cm (height × width)

Abstract
ആധുനിക മനുഷ്യൻ നേരിടുന്ന ഭൗതികവും ആധ്യാത്മികവുമായ പ്രശ്നങ്ങൾക്ക് ഗാന്ധിയൻ ദർശനങ്ങളിലുള്ള പരിഹാരങ്ങളാണ് ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നത്. ഗാന്ധിജിയുടെ ജീവിതവും ദർശനവും ഒന്നുതന്നെയായിരുന്നു എന്ന യാഥാർഥ്യം ഇത് അടിവരയിടുന്നു. ജനാധിപത്യം, വ്യക്തിസ്വാതന്ത്ര്യം, സാമ്പത്തിക-പാരിസ്ഥിതിക മേഖലകൾ, തൊഴിലാളി പ്രസ്ഥാനങ്ങൾ, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള ഗാന്ധിയൻ കാഴ്ചപ്പാടുകൾ ലളിതമായ ശൈലിയിൽ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഉൽപ്പാദനത്തെയും ഉപഭോഗത്തെയും മാത്രം അടിസ്ഥാനമാക്കിയുള്ള പാശ്ചാത്യ സമ്പദ്ഘടനയ്ക്ക് -മുതലാളിത്തം, കമ്മ്യൂണിസം- ബദലായി ഗാന്ധിജി മുന്നോട്ടുവെച്ച 'ആവശ്യം' (Need), 'ആർത്തി' (Greed) എന്നീ സങ്കൽപ്പങ്ങളെക്കുറിച്ച് പുസ്തകത്തിൽ ചർച്ച ചെയ്യുന്നു. മനുഷ്യൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഭൂമിക്ക് കഴിവുണ്ടെങ്കിലും അവന്റെ അതിമോഹങ്ങളെ തൃപ്തിപ്പെടുത്താൻ അതിനാവില്ലെന്ന ഗാന്ധിസൂക്തം ഇതിൽ എടുത്തുപറയുന്നു. ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ച് ഒരു ലഘുചിത്രം നൽകുന്നതിനൊപ്പം, ആധുനിക ശാസ്ത്രതത്വചിന്തയുടെ വെളിച്ചത്തിൽ ഗാന്ധിദർശനങ്ങളുടെ പ്രസക്തിയും സമകാലീന പ്രാധാന്യവും ഈ പുസ്തകത്തിലൂടെ വ്യക്തമാക്കുകയാണ് ഗ്രന്ഥകാരൻ