2011 - Nostalgia' 60 Years of Kerala Cricket
Item
2011 - Nostalgia' 60 Years of Kerala Cricket
2011
68
27.5 × 21 cm (height × width)
കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ (KCA) അറുപതാം വാർഷികത്തോട് അനുബന്ധിച്ച് (ഡയമണ്ട് ജൂബിലി) പ്രസിദ്ധീകരിച്ച ' നൊസ്റ്റാൾജിയ 60' എന്ന ഈ സുവനീറിൽ കേരള ക്രിക്കറ്റിൻ്റെ അറുപതു വർഷത്തെ ചരിത്രം രേഖപ്പെടുത്തുന്നു. ഏകദേശം 1800-കളിൽ തലശ്ശേരിയിലാണ് ക്രിക്കറ്റ് കളി തുടങ്ങുന്നത്. 1950-ൽ കേണൽ ഗോദവർമ്മ രാജയുടെ (Col. G.V. Raja) നേതൃത്വത്തിൽ തിരുവിതാംകൂർ-കൊച്ചി ക്രിക്കറ്റ് അസോസിയേഷൻ രൂപീകൃതമായി. ഇതാണ് പിന്നീട് കേരള ക്രിക്കറ്റ് അസോസിയേഷനായി മാറിയത്. 1951-ലാണ് അസ്സോസിയേഷന് ബി.സി.സി.ഐ അംഗീകാരം നൽകുന്നത്. നിലവിൽ സംസ്ഥാനത്തുടനീളം 21 ക്രിക്കറ്റ് അക്കാദമികൾ കെ.സി.എ (KCA) നടത്തുന്നുണ്ട്. കേരളത്തിലെ യുവതലമുറയെ ക്രിക്കറ്റിലേക്ക് ആകർഷിക്കുന്നതിനും മികച്ച താരങ്ങളെ വാർത്തെടുക്കുന്നതിനും കേരള ക്രിക്കറ്റ് അസോസിയേഷൻ നിർണ്ണായക പങ്കുവഹിക്കുന്നതായി ഈ സ്മരണികയിൽ നിന്നും മനസ്സിലാക്കാം