1996 - വിദ്യാഭ്യാസ കച്ചവടത്തിനെതിരെ അണിനിരക്കുക
Item
1996 - വിദ്യാഭ്യാസ കച്ചവടത്തിനെതിരെ അണിനിരക്കുക
1996 - Vidyabhyasa Kachavadathinethire Aninirakkuka
1996
17
19.5 × 13 cm (height × width)
1996-ൽ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി സിപിഐ(എം) കേരള സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ഈ ലഘുലേഖയിൽ യുഡിഎഫ് ഗവണ്മെൻ്റ് കൊണ്ടു വന്ന വിദ്യാഭ്യാസനയത്തെ നിശിതമായി വിമർശിക്കുന്നു. വിദ്യാഭ്യാസ രംഗത്ത് സ്വകാര്യവൽക്കരണവും കച്ചവടവൽക്കരണവും നടപ്പിലാക്കുന്നതിനായി അധികാരത്തിൽ കയറിയ ഉടൻതന്നെ യുഡിഎഫ് ശ്രമിക്കുകയുണ്ടായി. കുട്ടികളിൽ നിന്ന് കനത്ത ഫീസ് പിരിച്ചും അധ്യാപകർക്ക് കുറഞ്ഞ ശമ്പളവും നൽകിക്കൊണ്ട് അൺഎയ്ഡഡ് വിദ്യാലയങ്ങളും സ്വാശ്രയ കോളേജുകളും ധാരാളമായി പ്രവർത്തിച്ചുവരികയാണ്. ഇതിനെതിരെ കഴിഞ്ഞ നാലുവർഷമായി ഇടതുമുന്നണി സമരം ചെയ്യുന്നു. ആസന്നമായ തിരഞ്ഞെടുപ്പിൽ വിദ്യാഭ്യാസത്തെ രക്ഷിക്കാനായി എല്ലാവരും ഇടതുമുന്നണിക്ക് വോട്ടു ചെയ്യണമെന്നും ലഘുലേഖയിൽ ആവശ്യപ്പെടുന്നു