1996 - പെരുകുന്ന തൊഴിലില്ലായ്മയും കയറുന്ന സാധനവിലയും

Item

Title
1996 - പെരുകുന്ന തൊഴിലില്ലായ്മയും കയറുന്ന സാധനവിലയും
1996 - Perukunna Thozhilillaymayum Kayarunna Sadhanavilayum
Date published
1996
Number of pages
17
Language
Date digitized
Dimension
19 × 12.5 cm (height × width)

Abstract
കേരള സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറ്റവും രൂക്ഷമായ പ്രശ്നം തൊഴിലില്ലായ്മയാണ്. തൊഴിലെടുക്കാൻ കഴിവും സന്നദ്ധതയുമുള്ള യുവജനങ്ങൾക്ക് ഒരു പണിയും കിട്ടുന്നില്ല. 1991-ലെ തിരഞ്ഞെടുപ്പു പത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്തവയൊന്നും നടപ്പാക്കപ്പെട്ടിട്ടില്ല. തൊഴിലില്ലാത്ത കോടിക്കണക്കിനു ജനങ്ങളുടെ വോട്ടുകൾ തട്ടിയെടുക്കുന്നതിനായി കോൺഗ്രസ് ഒരുപാട് മോഹനവാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ അവയൊന്നും നടപ്പിലാക്കപ്പെട്ടില്ല എന്നു മാത്രമല്ല, തൊഴിലില്ലായ്മക്കൊപ്പം വിലക്കയറ്റവും രൂക്ഷമായി. 1996-ലെ പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ്സിനെ നിശിതമായി വിമർശിച്ചു കൊണ്ട് സിപിഐ(എം) സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ചതാണ് ഈ ലഘുലേഖ