1988 - വിദ്യാപതി - രമാനാഥ് ഝാ
Item
47
Reads
7
Downloads
1988 - വിദ്യാപതി - രമാനാഥ് ഝാ
1988 - Vidyapathi - Ramnath Jha
1988
96
21.5 × 14 cm (height × width)
സാഹിത്യ അക്കാദമി, ന്യൂഡൽഹി ഭാരതീയ സാഹിത്യ ശില്പികൾ എന്ന പരമ്പരയിൽ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. എ.ഡി. 1350-നും 1460-നും ഇടയിൽ ജീവിച്ചിരുന്ന പ്രശസ്ത മൈഥിലി കവിയാണ് വിദ്യാപതി. സംസ്കൃതം പണ്ഡിതഭാഷയായിരുന്ന കാലത്ത് പ്രാദേശിക ഭാഷയായ മൈഥിലിയിൽ മധുരകവിതകൾ രചിച്ച് അതിന് സാഹിത്യഭാഷാ പദവി നേടിക്കൊടുത്തു. മൈഥില കോകിലം എന്ന ബിരിദം അദ്ദേഹത്തിന് ലഭിച്ചു. മിഥിലയിലെ ഓയിനാബര രാജവംശത്തിലെ ശിവസിംഹരാജാവുൾപ്പെടെയുള്ള ഭരണാധികാരികളുടെ ആസ്ഥാനകവിയും ഉപദേശകനുമായിരുന്നു വിദ്യാപതി.. എണ്ണൂറിലധികം പ്രേമ-ഭക്തി ഗാനങ്ങൾക്ക് പുറമെ 'പുരുഷപരീക്ഷ', 'ഭൂപരിക്രമാ', 'കീർത്തിലത', 'കീർത്തിപതാക' (അവഹത്ഥ ഭാഷയിൽ), 'ഗോരക്ഷ വിജയം' (നാടകം), 'ലിഖനാവലി', 'ദുർഗ്ഗാഭക്തി തരംഗിണി' തുടങ്ങിയ സംസ്കൃത-പ്രാകൃത ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. വിദ്യാപതിയുടെ ഗാനങ്ങൾ ബംഗാളിലെ ചൈതന്യദേവനെയും വൈഷ്ണവ പ്രസ്ഥാനത്തെയും വൻതോതിൽ സ്വാധീനിച്ചു. ബംഗാളിൽ ഇത് 'ബ്രജബുലി' എന്ന സാഹിത്യഭാഷയുടെ രൂപീകരണത്തിന് കാരണമായി. വിദ്യാപതിയുടെ ഗാനങ്ങളിൽ നിന്നും പ്രചോദിതനായി രവീന്ദ്രനാഥ് ടാഗോർ 'ഭാനുസിംഹേർ പദാവലി' എന്ന കൃതി രചിച്ചു. ശങ്കരദേവൻ, മീരാഭായി, സൂർദാസ് തുടങ്ങിയ പ്രമുഖ കവികൾക്കും വിദ്യാപതിയുടെ രചനകൾ വലിയ പ്രചോദനമായി.