1987 - സ്വാമി ധർമ്മതീർത്ഥർ
Item
15
Reads
0
Downloads
1987 - സ്വാമി ധർമ്മതീർത്ഥർ
1987 - Swami Dharmatheerthar
1987
154
ശ്രീനാരായണ ഗുരുവിൻ്റെ ശിഷ്യനായ ധർമ്മതീർത്ഥസ്വാമികളുടെ ആത്മകഥയാണ് ഈ പുസ്തകം. സന്യാസം സ്വീകരിക്കുന്നതിനു മുൻപ് അദ്ദേഹത്തിൻ്റെ പേര് സി. പരമേശ്വര മേനോൻ എന്നായിരുന്നു. പുസ്തകത്തിൽ കുഞ്ഞപ്പു എന്ന അപരനാമമാണ് സ്വീകരിച്ചിരിക്കുന്നത്. ആത്മീയകാര്യങ്ങളിൽ ചെറുപ്പം മുതലേ താല്പര്യമുണ്ടായിരുന്ന പരമേശ്വര മേനോൻ വടക്കഞ്ചേരി പർളിക്കാടിനടുത്ത് ഗുരുദേവൻ വന്നതറിഞ്ഞ് അദ്ദേഹത്തെ ചെന്നു കാണുകയും പിന്നീട് തൻ്റെ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് ഗുരുശിഷ്യനാവുകയുമാണുണ്ടായത്. ശ്രീനാരായണസന്ദേശങ്ങളുടെ ഉജ്ജ്വല പ്രചാരകനായിത്തീർന്നു പിന്നീടദ്ദേഹം. 1974-ൽ തൻ്റെ ആത്മകഥയുടെ കൈയെഴുത്തുപ്രതി സുഹൃത്തായ കേശവൻ വൈദ്യർക്ക് ധർമ്മതീർത്ഥർ നൽകുകയുണ്ടായി. വൈദ്യർ ആണ് 1987-ൽ ഈ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്