1987 - ബ്രിട്ടനിലെ കറുത്ത ചേരികൾ - എഡ്ജർ ചെപ്പൊറോവ്
Item
59
Reads
6
Downloads
1987 - ബ്രിട്ടനിലെ കറുത്ത ചേരികൾ - എഡ്ജർ ചെപ്പൊറോവ്
1987 - Britanile Karutha Cherikal - Edgar Cheporov
1987
72
18 × 13 cm (height × width)
ബ്രിട്ടനിൽ പത്രലേഖകനായി ജോലി ചെയ്തിരുന്ന എഡ്ജർ ചെപ്പൊറോവ് അവിടെ കണ്ട വംശീയതയെക്കുറിച്ചും കുടിയേറ്റക്കാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നു. 1950-കളിൽ തൊഴിൽ ദൗർലഭ്യം പരിഹരിക്കാനായി ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങിയ പഴയ കോളനികളിൽ നിന്ന് തൊഴിലാളികളെ ബ്രിട്ടനിലേക്ക് കൊണ്ടുവരുകയും പിന്നീട് സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ കുടിയേറ്റക്കാർക്കെതിരെ വിവേചനങ്ങൾ ആരംഭിക്കുകയും ചെയ്തു. വെള്ളക്കാരല്ലാത്ത ജനവിഭാഗങ്ങൾക്ക് അധമ ജോലികൾ മാത്രം നൽകുകയും അവരെ രണ്ടാംകിട പൗരന്മാരായി കണക്കാക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. തൊഴിൽ ലഭ്യത, വേതനം, പാർപ്പിടം, വിദ്യാഭ്യാസം എന്നിവയിലൊക്കെ വംശീയ ന്യൂനപക്ഷങ്ങൾ കടുത്ത വിവേചനം നേരിടുന്നു. വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നതിലും വംശീയ ന്യൂനപക്ഷങ്ങളെക്കുറിച്ച് ജനങ്ങളിൽ തെറ്റായ ധാരണകൾ ഉണ്ടാക്കുന്നതിലും മാധ്യമങ്ങൾ വഹിക്കുന്ന പങ്കിനെ പുസ്തകത്തിൽ വിമർശിക്കുന്നു.