1986 - മെയ് ദിനത്തിൻ്റെ നൂറ്റാണ്ട്

Item

46 Reads 7 Downloads
Title
1986 - മെയ് ദിനത്തിൻ്റെ നൂറ്റാണ്ട്
1986 - May Dinathinte Noottandu
Date published
1986
Number of pages
100
Language
Date digitized
Dimension
18.2 × 12.5 cm (height × width)

Abstract
ബി.ടി. രണദിവെ, സുകോമൾ സെൻ, എം.കെ. എം.കെ. പാന് ഥെ എന്നിവർ ചേർന്നെഴുതിയ പുസ്തകത്തിൽ മൂന്ന് ലേഖനങ്ങളാണ് ഉള്ളത്. ബി.ടി. രണദിവെ എഴുതിയ മെയ്ദിനത്തിൻ്റെ വിപ്ലവപാരമ്പര്യം എന്ന ലേഖനത്തിൽ തൊഴിലാളിവർഗത്തിൻ്റെ സാർവദേശീയ ഐക്യവും മുതലാളിത്ത വ്യവസ്ഥ അവസാനിപ്പിക്കാനുള്ള വിപ്ലവ നിശ്ചയദാർഡ്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമാക്കുന്നു. 1866-ൽ ജനീവയിൽ ചേർന്ന ഒന്നാം ഇന്റർനാഷണൽ കോൺഗ്രസ് എട്ടുമണിക്കൂർ പ്രവൃത്തിദിവസം ആവശ്യപ്പെട്ടു കൊണ്ട് പ്രമേയം പാസാക്കി. 1886-ൽ ചിക്കാഗോയിലെ ഹെയ് മാർക്കറ്റിൽ നടന്ന തൊഴിലാളി പോരാട്ടങ്ങളിൽ ഒട്ടേറെ പേർ രക്തസാക്ഷികളായി. 1889-ലെ പാരീസ് സോഷ്യലിസ്റ്റ് ഇന്റർനാഷണൽ കോൺഗ്രസ് മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തു. റഷ്യൻ വിപ്ലവത്തിലും ലെനിൻ്റെ നേതൃത്വത്തിലും മെയ്ദിന സങ്കൽപ്പം എങ്ങനെ രാഷ്ട്രീയ വിപ്ലവ പോരാട്ടത്തിൻ്റെ ഭാഗമായി എന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു

1890 മെയ് 1 എല്ലാ രാജ്യങ്ങളിലും ആഘോഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പാരീസ് കോൺഗ്രസ്സ് പ്രമേയം അവതരിപ്പിച്ചു. കൊളോണിയൽ ഭരണത്തിനു കീഴിലായിരുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. ഇന്ത്യൻ തൊഴിലാളി വർഗത്തിൻ്റെ ആവിർഭാവത്തെക്കുറിച്ചും ഇന്ത്യയിലെ ആദ്യത്തെ മെയ്ദിനാചരണത്തെക്കുറിച്ചുമാണ് സുകോമൾ സെൻ എഴുതിയ ലേഖനത്തിലുള്ളത്. 1862-ൽ ഹൗറ റെയിൽവേ തൊഴിലാളികൾ 8 മണിക്കൂർ ജോലിക്കായി സമരം ചെയ്തത് ഇന്ത്യയിലെ ആദ്യകാല തൊഴിലാളി മുന്നേറ്റങ്ങളിലൊന്നാണ്. 1923 മെയ് 1-ന് മദ്രാസിൽ എം. ശിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തിലാണ് ഇന്ത്യയിൽ ആദ്യമായി ഔദ്യോഗികമായി മെയ്ദിനം ആചരിച്ചത്.

നിയന്ത്രണമില്ലാത്ത ജോലിസമയത്തിനെതിരെ ഇന്ത്യൻ തൊഴിലാളിവർഗം നടത്തിയ ദീർഘമായ പോരാട്ടങ്ങളെയും ഫാക്ടറി നിയമങ്ങളിൽ വരുത്തിയ ഭേദഗതികളെക്കുറിച്ചും എം.കെ. പാന് ഥെ എഴുതിയ മെയ്ദിനവും എട്ടുമണിക്കൂർ പ്രവൃത്തി ദിവസത്തിനുവേണ്ടിയുള്ള സമരവും ഇന്ത്യയിൽ എന്ന ലേഖനത്തിൽ വിശദമാക്കുന്നു. 1948-ലാണ് ഇന്ത്യയിൽ 8 മണിക്കൂർ ജോലി നിയമപരമായി അംഗീകരിക്കപ്പെട്ടത്. ആധുനിക കാലഘട്ടത്തിൽ ആഴ്ചയിൽ 40 മണിക്കൂർ ജോലിയെന്ന ലക്ഷ്യത്തിലേക്ക് പ്രസ്ഥാനം മുന്നേറേണ്ടതിൻ്റെ ആവശ്യകത ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു