1981 - കുറുപ്പമ്പടി പള്ളിയുടെ ചരിത്രം - ഗീവറുഗീസ് കോർ എപ്പിസ്കോപ്പ ആത്തുങ്കൽ

Item

Title
1981 - കുറുപ്പമ്പടി പള്ളിയുടെ ചരിത്രം - ഗീവറുഗീസ് കോർ എപ്പിസ്കോപ്പ ആത്തുങ്കൽ
1981 - Kuruppampady Palliyude Charithram - Gheevarghese Cor Episcoppa Athumkal
Date published
1981
Number of pages
228
Language
Date digitized
Dimension
21.5 × 13 cm (height × width)

Abstract
എറണാകുളം ജില്ലയിലെ കുറുപ്പംപടിയിലുള്ള മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ (കുറുപ്പംപടി പള്ളി) ചരിത്രമാണ് ഈ പുസ്തകത്തിലുള്ളത്. മലങ്കര സഭയിലെ തന്നെ ഏറ്റവും പുരാതനമായ ദേവാലയങ്ങളിൽ ഒന്നാണ് കുറുപ്പംപടി പള്ളി. ലഭ്യമായ രേഖകൾ പ്രകാരം ഈ ദേവാലയത്തിന് ഏകദേശം 700-ലധികം വർഷത്തെ പഴക്കമുണ്ട്. കാഞ്ഞൂർ പള്ളിയിലെ അംഗങ്ങളായിരുന്ന ഏതാനും ക്രൈസ്തവ കുടുംബങ്ങളാണ് പള്ളി സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത്. ഈ പ്രദേശത്തെ പ്രമുഖ നാടുവാഴി കുടുംബമായിരുന്ന 'കുളങ്ങര അകത്തൂട്ട് കുറുപ്പ്' കുടുംബത്തിന്റെ സഹായത്തോടെയാണ് പള്ളി നിർമ്മിച്ചത്. കുറുപ്പിന്റെ വീടിന്റെ പടിക്കൽ (പടിവാതിൽക്കൽ) നിർമ്മിക്കപ്പെട്ടതിനാലാണ് 'കുറുപ്പംപടി' എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. ആദ്യകാലത്ത് ഒരു ഹൈന്ദവ ക്ഷേത്രത്തിന്റെ മാതൃകയിലാണ് പള്ളി നിർമ്മിക്കപ്പെട്ടിരുന്നത്. പിൽക്കാലത്ത് പലതവണ നവീകരണങ്ങൾ നടന്നു. പള്ളിയുടെ കീഴിൽ എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് കുര്യാക്കോസ് കോളേജ് തുടങ്ങി ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
Notes
Front Cover missing