1976 - രാമചരിതത്തിൻ്റെ സംശോധിത സംസ്കരണം - ചരിത്രപരമായ അവതാരികയും പദകോശവുമടങ്ങിയത് - ഒന്നാം വാല്യം - എം.എം. പുരുഷോത്തമൻ നായർ

Item

36 Reads 0 Downloads
Title
ml 1976 - രാമചരിതത്തിൻ്റെ സംശോധിത സംസ്കരണം - ചരിത്രപരമായ അവതാരികയും പദകോശവുമടങ്ങിയത് - ഒന്നാം വാല്യം - എം.എം. പുരുഷോത്തമൻ നായർ
en 1976 - Ramacharithathinte Samshodhitha Samskaranam Charithraparamaya Avatharikayum Padhakoshavumadangiyathu - Vol-1 - M.M. Purushothaman Nair
ml 1976 - രാമചരിതം - പ്രബന്ധം - ഒന്നാം വാല്യം - എം.എം. പുരുഷോത്തമൻ നായർ
en 1976 - Ramacharitham - Prabandham - Vol-1 - M.M. Purushothaman Nair
Date published
1976
Number of pages
1510
Alternative Title
en 1976 - Critical Edition Of Raamacaritam With A Historical Introduction And Lexicon
Language
Date digitized
Dimension
49.2 × 28 cm (height × width)

Abstract
മലയാളഭാഷാഗവേഷണ ചരിത്രത്തിൽ വിസ്മയമായി നിലകൊള്ളുന്ന അമൂല്യമായ ഒരു പ്രബന്ധമാണ് പ്രൊഫ. എം.എം. പുരുഷോത്തമൻ നായർ തയ്യറാക്കിയ 'രാമചരിതത്തിൻ്റെ സംശോധിത സംസ്കരണം ചരിത്രപരമായ അവതാരികയും പദകോശവുമടങ്ങിയത്' എന്ന ഈ ഗവേഷണ ഗ്രന്ഥം. അതിൻ്റെ ഒന്നാം വാല്യമാണ് ഈ പുസ്തകം. ഡോ. പി.കെ. നാരായണപിള്ളയുടെ മാർഗ്ഗനിർദ്ദേശത്തിൽ 1976-ൽ കേരള സർവകലാശാലയിലാണ് ഡോക്ടറേറ്റിനായി ഈ പ്രബന്ധം സമർപ്പിച്ചത്.

ഈ പ്രബന്ധം അതിൻ്റെ വലിപ്പം കൊണ്ടും ശ്രദ്ധേയമാണ്. ഒരു വശത്ത് മാത്രം ടൈപ്പ് ചെയ്തിരിക്കുന്ന 724 താളുകളാണ് ഈ പ്രബന്ധത്തിനുള്ളത്. (മൊത്തം താളുകളുടെ എണ്ണം ഏകദേശം 1510). മാത്രമല്ല ഈ ഗ്രന്ഥത്തിന് ഏകദേശം 10 കിലോഗ്രാം ഭാരവുമുണ്ട്. ഈ പ്രബന്ധം തയ്യാറാക്കാൻ പഴയ ലിപിയിലുള്ള മലയാളം ടൈപ്പ് റൈറ്റർ ആണ് ഉപയോഗിച്ചിരിക്കുന്നത്. പ്രസ്തുത ടൈപ്പ് റൈറ്ററിൽ ചില ചിഹ്നങ്ങൾ ഇല്ലാത്ത പ്രശ്നം പരിഹരിക്കാൻ അതത് ഇടങ്ങളിൽ പുസ്തകത്തിൽ കൈകൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ടൈപ്പ് ചെയ്ത ഉള്ളടക്കത്തിൽ ടൈപ്പ് റൈറ്റർ മഷി പടർന്നത് മൂലം വായനചിലപ്പോൾ ബുദ്ധിമുട്ടാണ്. എങ്കിലും ശ്രദ്ധിച്ചു നോക്കിയാൽ ഉള്ളടക്കം വായിക്കാവുന്നതാണ്.

ഭൗതിക സവിശേഷതകൾ കൊണ്ടും ഉള്ളടക്കത്തിൻ്റെ വ്യാപ്തി കൊണ്ടും മലയാള സാഹിത്യ ഗവേഷണ ലോകത്ത് ഈ പ്രബന്ധം അപൂർവ്വ വിസ്മയമാണെന്ന് ഭാഷാ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.