1972 - സ്നേഹഗീതങ്ങൾ (എട്ടും ഒൻപതും ഭാഗം) - എൻ.കെ. ജോൺ
Item
21
Reads
7
Downloads
1972 - സ്നേഹഗീതങ്ങൾ (എട്ടും ഒൻപതും ഭാഗം) - എൻ.കെ. ജോൺ
1972 - Snehageethangal (Part 7,8) - N.K. John
1972
82
18 × 12.5 cm (height × width)
എൻ.കെ. ജോൺ രചിച്ച കൃസ്തീയ കാവ്യപരമ്പരയുടെ അവസാന ഭാഗമാണ് സ്നേഹഗീതങ്ങൾ എട്ടും ഒൻപതും ഭാഗം. യേശുക്രിസ്തുവിൻ്റെ ജീവിതകഥ ആസ്പദമാക്കിയാണ് ഈ കവിതകൾ രചിച്ചിട്ടുള്ളത്. ക്രിസ്തുദേവൻ്റെ ജീവിതത്തിലെ അന്ത്യരംഗങ്ങളാണ് എട്ടാം ഭാഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ശിഷ്യന്മാർക്കായുള്ള ഐക്യപ്രാർത്ഥന, ഗത് സെമനിലെ ആത്മപീഡനധ്യാനം, യൂദാസിൻ്റെ വഞ്ചനയും തുടർന്നുണ്ടാകുന്ന ആത്മഹത്യയും (ഗുരുദ്രോഹി), പീലാത്തോസിൻ്റെ മുമ്പിലെ വിചാരണ, കാൽവരിയിലേക്കുള്ള കുരിശുയാത്രയും കുരിശുമരണവും (യജ്ഞമൂർത്തി, പരമയജ്ഞം) എന്നിവയാണ് ഇതിലെ പ്രധാന കവിതകൾ. ക്രിസ്തുവിൻ്റെ ഉയിർത്തെഴുന്നേൽപ്പിനു ശേഷമുള്ള സംഭവങ്ങളാണ് ഒൻപതാം ഭാഗത്തിലുള്ളത്. കന്യകാമറിയം മർത്യലോകത്തിന് നൽകുന്ന സാന്ത്വനം (മാതൃസാന്ത്വനം), ഉയിർത്തെഴുന്നേറ്റ ക്രിസ്തു മഗ്ദലനമേരി, എമ്മാവൂസിലേക്കുള്ള ശിഷ്യന്മാർ, തോമാശ്ലീഹ, പത്രോസ് എന്നിവർക്ക് നൽകുന്ന അഞ്ച് ദിവ്യദർശനങ്ങൾ, ഒടുവിൽ ശിഷ്യന്മാർക്ക് സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും അന്ത്യസന്ദേശം നൽകി സ്വർഗ്ഗാരോഹണം ചെയ്യുന്ന രംഗം എന്നിവ ഇതിൽ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. പ്രശസ്ത കവി ഒ. എൻ. വി. കുറുപ്പ് അവതാരികയും, എം. പി. അപ്പൻ, ഡോ. കെ. രാമചന്ദ്രൻ നായർ, വിഷ്ണുനാരായണൻ നമ്പൂതിരി, കെ. ശാരദ, കെ. രാമവാരിയർ തുടങ്ങിയ പ്രമുഖർ ആശംസകളും പഠനങ്ങളും എഴുതിയിട്ടുണ്ട്.