1972 - ദക്ഷയാഗം - ഇരയിമ്മൻ തമ്പി
Item
28
Reads
3
Downloads
1972 - ദക്ഷയാഗം - ഇരയിമ്മൻ തമ്പി
1972 - Dakshayagam - Irayimman Thampi
1972
90
18 × 12 cm (height × width)
ഇരയിമ്മൻ തമ്പി രചിച്ച പ്രശസ്തമായ ആട്ടക്കഥയാണ് 'ദക്ഷയാഗം'. ഈ കൃതിക്ക് ജി. രാമകൃഷ്ണപിള്ള വ്യാഖ്യാനവും വിശദമായ മുഖവുരയും എഴുതിയിരിക്കുന്നു. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ യുവരാജാവായിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഇരയിമ്മൻ തമ്പി ഈ ആട്ടക്കഥ രചിച്ചത്. ദക്ഷരാജാവിന് യമുനാനദിയിൽ നിന്ന് ഒരു ശംഖിൻ്റെ രൂപത്തിൽ സതീദേവിയെ മകളായി ലഭിക്കുന്നതും, സതിയുടെ കഠിനതപസ്സിനെത്തുടർന്ന് പരമശിവൻ സതിയെ വിവാഹം കഴിക്കുന്നതുമാണ് പ്രാരംഭഭാഗം. പിന്നീട് കൈലാസത്തിൽ വച്ച് നന്ദികേശ്വരൻ തന്നെ തടഞ്ഞതിലുള്ള വൈരാഗ്യം മൂലം ദക്ഷൻ ശിവന് യാഗഭാഗം നിഷേധിച്ചുകൊണ്ട് ഒരു മഹായാഗം നടത്തുന്നു. ശിവന്റെ വിലക്ക് ലംഘിച്ച് യാഗശാലയിലെത്തിയ സതീദേവിയെ ദക്ഷൻ അപമാനിക്കുകയും, തുടർന്ന് കോപിഷ്ഠനായ ശിവൻ സൃഷ്ടിച്ച വീരഭദ്രനും ഭദ്രകാളിയും ചേർന്ന് യാഗം മുടക്കുകയും ദക്ഷൻ്റെ ശിരസ്സറുക്കുകയും ചെയ്യുന്നു. ഒടുവിൽ ദേവന്മാരുടെ പ്രാർത്ഥനയാൽ ശിവൻ പ്രസാദിക്കുകയും ആട്ടിൻതല വച്ച് ദക്ഷനെ ജീവിപ്പിച്ച് യാഗം പൂർത്തിയാക്കാൻ അനുഗ്രഹിക്കുകയും ചെയ്യുന്നതോടെ കഥ പര്യവസാനിക്കുന്നു.
ശബ്ദമാധുര്യം, അർത്ഥഗാംഭീര്യം, പ്രാസഭംഗി, മണിപ്രവാളശുദ്ധി എന്നിവയാൽ സമ്പന്നമാണ് ഈ കൃതി. സംഗീതത്തിനും അഭിനയത്തിനും ഒരുപോലെ പ്രാധാന്യമുള്ള ഇതിലെ "കണ്ണിണയ്ക്കാനന്ദം നൽകീടുന്നു...", "പൂന്തേൻ വാണീ ശൃണു മമ വാണീ..." തുടങ്ങിയ പദങ്ങൾ ഏറെ ജനപ്രീതി നേടിയവയാണ്. കഥകളിയുടെ ഉത്പത്തി, വളർച്ച, വേഷവിധാനങ്ങൾ, ഇരയിമ്മൻ തമ്പിയുടെ ജീവചരിത്രം, അദ്ദേഹത്തിൻ്റെ മറ്റ് കൃതികളിലെ കാവ്യഭംഗി എന്നിവ വിശദീകരിക്കുന്ന ഒരു പഠനാത്മകമായ മുഖവുരയും, ഓരോ ശ്ലോകത്തിനും പദത്തിനുമുള്ള ലളിതമായ പദച്ഛേദവും അർത്ഥവും ഈ ഗ്രന്ഥത്തെ വായനക്കാർക്ക് ഏറെ പ്രയോജനപ്രദമാക്കുന്നു.