1970 - രാവണവിജയം ആട്ടക്കഥ - കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ
Item
ml
1970 - രാവണവിജയം ആട്ടക്കഥ - കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ
en
1970 - Ravanavijayam Attakatha - Kilimanoor Raja Raja Varma Koithampuran
1970
154
വിദ്വാൻ കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ രചിച്ച രാവണവിജയം ആട്ടക്കഥയ്ക്ക് വ്യാഖ്യാനം നൽകിയിരിക്കുന്നത് മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെ അധ്യാപകനായിരുന്ന വട്ടപ്പറമ്പിൽ ഗോപിനാഥപിള്ളയാണ്. വാല്മീകി രാമായണത്തിലെ ഉത്തരകാണ്ഡത്തിൽ നിന്നെടുത്തതാണ് രാവണവിജയത്തിൻ്റെ ഇതിവൃത്തം. രാവണനും കുബേരനുമായുള്ള യുദ്ധം, പുഷ്പകവിമാനം അപഹരിക്കൽ, കൈലാസോദ്ധാരണം, രംഭാപ്രവേശം എന്നിവയാണ് പ്രധാന കഥാസന്ദർഭങ്ങൾ. നാടകീയതയ്ക്കും അഭിനയസൗകര്യത്തിനും വേണ്ടി കവി മൂലകഥയിൽ വരുത്തിയ മാറ്റങ്ങൾ വ്യാഖ്യാതാവ് കൃത്യമായി ചൂണ്ടിക്കാണിക്കുന്നു.