1970 - കേരള സ്റ്റേററ് കർഷക തൊഴിലാളി യൂണിയൻെറ ഒന്നാം വാർഷിക സമ്മേളനത്തിൽ സ്റ്റേററ് കമ്മററി സമർപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ട്

Item

Title
ml 1970 - കേരള സ്റ്റേററ് കർഷക തൊഴിലാളി യൂണിയൻെറ ഒന്നാം വാർഷിക സമ്മേളനത്തിൽ സ്റ്റേററ് കമ്മററി സമർപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ട്
en 1970-Keral State Karshaka Thozhilali Unionte onnam Vaarshika Sammelanaththil State Committe Samarppicha Pravrathana Report-ksktu
Date published
1970
Number of pages
33
Language
Date digitized
Dimension
18 × 12 cm (height × width)

Abstract
1970-ൽ പാലക്കാട് നടന്ന കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ്റെ (KSKTU) പ്രഥമ വാർഷിക സമ്മേളന റിപ്പോർട്ടാണിത്്. കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട കർഷക തൊഴിലാളികളെ ഒരു സംഘടിത രാഷ്ട്രീയ ശക്തിയായി മാറ്റിയ ചരിത്രരേഖയാണ്. ഭൂരഹിതർക്ക് മിച്ചഭൂമിയും കുടികിടപ്പ് അവകാശവും ഉറപ്പാക്കിയ 1969-ലെ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിനായുള്ള സമരമുറകൾ, ന്യായമായ കൂലിയും നിശ്ചിത ജോലി സമയവും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ, ജാതീയമായ ചൂഷണങ്ങൾക്കെതിരെയുള്ള പോരാട്ടം എന്നിവയായിരുന്നു ഈ റിപ്പോർട്ടിൻ്റെ അന്തസ്സത്ത. ദളിത്-പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് അടിത്തറയിട്ട ഈ പ്രവർത്തനരേഖയാണ് പിൽക്കാലത്ത് 1974-ലെ ചരിത്രപ്രധാനമായ കർഷക തൊഴിലാളി നിയമത്തിന് വഴിയൊരുക്കിയത്.