1970 - മയൂരസന്ദേശം - കേരളഹൃദയം - കേരളവർമ്മ വലിയകോയിത്തമ്പുരാൻ
Item
37
Reads
5
Downloads
1970 - മയൂരസന്ദേശം - കേരളഹൃദയം - കേരളവർമ്മ വലിയകോയിത്തമ്പുരാൻ
1970 - Mayoorasandesam - Keralahrudayam - Kerala Varma Valiya Koil Thampuran
1970
180
16.5 × 11.5 cm (height × width)
കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച പ്രശസ്തമായ മയൂരസന്ദേശം എന്ന സന്ദേശകാവ്യത്തിന് ഡോ. പി. കെ. നാരായണപിള്ള തയ്യാറാക്കിയ അവതാരികയും വ്യാഖ്യാനവും അടങ്ങിയ ഗ്രന്ഥമാണ് 'മയൂരസന്ദേശം-കേരളഹൃദയം'.ആയില്യം തിരുനാൾ മഹാരാജാവിൻ്റെ കോപം നിമിത്തം പ്രാണപ്രേയസിയായ ലക്ഷ്മീഭായി തമ്പുരാട്ടിയിൽ നിന്നും വേർപെട്ട് ഹരിപ്പാട്ടും ആലപ്പുഴയിലുമായി പ്രവാസം അനുഭവിക്കേണ്ടിവന്ന കേരളവർമ്മ തമ്പുരാൻ്റെ ജീവിതത്തിലെ യഥാർത്ഥ അനുഭവങ്ങളാണ് ഈ കാവ്യത്തിൻ്റെ ചരിത്രപശ്ചാത്തലം. മയിലിനെ ദൂതനാക്കി ഹരിപ്പാട്ടുനിന്നും തിരുവനന്തപുരം വരെയുള്ള പാതയും അവിടുത്തെ പ്രകൃതിഭംഗിയും പ്രതിപാദിക്കുന്ന ഈ സന്ദേശകാവ്യത്തിന്, കവി തന്നെ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ മൂലഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് ഡോ. പി. കെ. നാരായണപിള്ള വിശിഷ്ടമായ പാഠനിർണ്ണയവും വ്യാഖ്യാനവും ഒരുക്കിയിരിക്കുന്നത്