1968 - ഭാഷാ പ്രേമികൾ - എം.ഒ. ജോസഫ്
Item
1968 - ഭാഷാ പ്രേമികൾ - എം.ഒ. ജോസഫ്
1968
170
18.5 × 12.5 cm (height × width)
ഭാഷാ സാഹിത്യ രംഗങ്ങളിൽ അതുല്യ സംഭാവനകൾ നൽകിയ ക്രിസ്തീയ പുരോഹിതന്മാർ മലയാള ഭാഷക്കും സാഹിത്യ സാംസ്കാരിക രംഗത്തിനും നൽകിയ സംഭാവനകളെ കുറിച്ചുള്ളതാണ് ഈ പുസ്തകം. മലയാളഭാഷയുടെയും ക്രൈസ്തവ സാഹിത്യത്തിൻ്റെയും വളർച്ചയിൽ നിർണായക പങ്കുവഹിച്ച പണ്ഡിതനായിരുന്ന കരിയാറ്റിൽ മല്പാൻ, ഹോർത്തൂസ് മലബാറിക്കൂസ് രചനയുമായി ബന്ധപ്പെട്ട മത്യൂസ്, പ്രമുഖ ക്രൈസ്തവ സന്യാസിയും സാമൂഹിക നവോത്ഥാന പ്രവർത്തകനും വിദ്യാഭ്യാസപ്രവർത്തകനുമായിരുന്ന ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ, മലയാളഭാഷയുടെയും കേരളത്തിൻ്റെ വിജ്ഞാനപാരമ്പര്യത്തിൻ്റെയും വളർച്ചയിൽ സംഭാവന നൽകിയ വ്യക്തികളുടെ മുൻനിരയിലുള്ള ഡോ. മർസലീനോസ് തുടങ്ങിയ മഹദ് വ്യക്തികളെ കുറിച്ചുള്ള വിശദാംശങ്ങൾക്കൊപ്പം അക്കാലത്തെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതിഗതികളെയും വിശദമായി പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.