1967 - യുദ്ധകാലസ്‌മരണകൾ - തോമസ് വെട്ടം
Item
ml
1967 - യുദ്ധകാലസ്‌മരണകൾ - തോമസ് വെട്ടം
en
1967 - Yudhakalasmaranakal - Thomas Vettom
1967
114
യുദ്ധകാലസ്‌മരണകൾ എന്ന ഈ പുസ്തകത്തിൽ, രണ്ടാം ലോകമഹായുദ്ധത്തിൽ മലയാളി ചെറുപ്പക്കാർ എന്തുകൊണ്ട് പട്ടാളത്തിൽ ചേർന്നു എന്നതിൻ്റെ പ്രധാന കാരണമായി രചയിതാവ് ചൂണ്ടിക്കാണിക്കുന്നത് അക്കാലത്തെ രൂക്ഷമായ സാമ്പത്തിക തകർച്ചയും പട്ടിണിയുമാണ്. തേങ്ങയ്ക്കും മരച്ചീനിക്കുമൊക്കെ വിലയിടിയുകയും ബംഗാളിലെയെന്നപോലെ കേരളത്തിലും പട്ടിണിമരണങ്ങൾ സാർവത്രികമാവുകയും ചെയ്ത സാഹചര്യത്തിൽ, ജീവിക്കാൻ വേണ്ടിയാണ് പല യുവാക്കളും യുവതികളും അപകട സാധ്യതകൾ നിറഞ്ഞ പട്ടാളസേവനത്തിന് മുതിർന്നത്. അതോടൊപ്പം, സാഹസികതയോടുള്ള താല്പര്യവും ലോകം കാണാനും വിവരങ്ങൾ മനസ്സിലാക്കാനുമുള്ള ആഗ്രഹവും ചിലരെ ഇതിനായി പ്രേരിപ്പിച്ചിരുന്നു.