1967 - Sinhala Natum
Item
1967 - Sinhala Natum
1967
366
19 × 13 cm (height × width)
ശ്രീലങ്കയിലെ സിംഹള നൃത്തകലകളെക്കുറിച്ചാണ് എം.ഡി. രാഘവൻ ഇംഗ്ലീഷിൽ എഴുതിയ "സിംഹള നാട്ടം" (Sinhala Nätum) എന്ന പുസ്തകത്തിലുള്ളത്. ശ്രീലങ്കയിലെ പഴയകാലത്തെ നൃത്തരീതികൾ, കലയുടെ സാങ്കേതികത, കലാകാരന്മാരുടെ വ്യക്തിത്വം, അവരുടെ വേഷവിധാനങ്ങൾ, ആഭരണങ്ങൾ, ചമയം, വിവിധ വാദ്യോപകരണങ്ങൾ എന്നിവയെക്കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നു. പുരാതനമായ 'കോഹോംബ കങ്കാരിയ' (Kohomba Kankariya) പാരമ്പര്യത്തിലുള്ള ശാസ്ത്രീയ നൃത്തങ്ങൾ, തെക്കൻ തീരപ്രദേശങ്ങളിലെ വിചിത്രമായ നൃത്തശൈലികൾ ഉള്ള 'യാക്-നാട്ടം' (Yak-Natum), ഉച്ചാടന ക്രിയകളുമായി ബന്ധപ്പെട്ട മാന്ത്രിക നൃത്തങ്ങളായ ഗം-മഡു (Gam-Madu), ബാലി (Bali), തോവിൽ (Tovil), സിംഹള ഗ്രാമങ്ങളിലെ വിനോദരൂപങ്ങളായ കോലം (Kolam), റുക്കഡ (Rukada), റാബൻ (Raban), കലഗെഡി നാട്ടം (Kalagedi Natum), ലി-കേളി (Li-Keli) എന്നിവയെക്കുറിച്ചെല്ലാം ഇതിൽ വിവരിക്കുന്നു. കിന്നരയ, വേടർ (Veddahs), റോഡിയ തുടങ്ങിയ ഗോത്രവിഭാഗങ്ങളുടെ അധികം അറിയപ്പെടാത്ത നൃത്ത രൂപങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ നൃത്തരൂപങ്ങളായ ഭരതനാട്യം, കഥകളി, മണിപ്പുരി, കൂടാതെ ചില നാടൻ കലകളെക്കുറിച്ചുമുള്ള വിവരങ്ങൾ Dances of India എന്ന അനുബന്ധത്തിൽ കൊടുത്തിരിക്കുന്നു. ശ്രീലങ്കയുടെ ദേശീയ കലകളെക്കുറിച്ചുള്ള സാഹിത്യത്തിലെ വലിയൊരു വിടവ് നികത്തുന്ന കൃതിയാണിത്
- Item sets
- പ്രധാന ശേഖരം (Main collection)