1965 - സ്‌കാൻഡിനേവിയാ - സമൃദ്ധിയുടെ നാടുകൾ - പി.ജി. ചെല്ലപ്പൻപിള്ള
Item
ml
1965 - സ്‌കാൻഡിനേവിയാ - സമൃദ്ധിയുടെ നാടുകൾ - പി.ജി. ചെല്ലപ്പൻപിള്ള
en
1965 - Scandinevia - Samrudhiyute Natukal - P.G. Chellappan Pillai
1965
94
17.5× 11.5 cm (height × width)
1958-59 കാലഘട്ടത്തിൽ പി. ജി. ചെല്ലപ്പൻപിള്ള ഡെന്മാർക്ക്, സ്വീഡൻ, നോർവേ എന്നീ സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ നടത്തിയ യാത്രകളെയും അവിടുത്തെ അനുഭവങ്ങളെയും അടിസ്ഥാനമാക്കി എഴുതിയ ഒരു യാത്രാവിവരണമാണിത്. കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവണ്മെൻ്റ് ഭരിക്കുന്ന കാലത്താണ് അദ്ദേഹം ഈ വിദേശയാത്ര നടത്തുന്നത്. ഇന്ത്യൻ ജനാധിപത്യത്തെയും വികസനത്തെയും വിദേശരാജ്യങ്ങളിലെ മികച്ച മാതൃകകളുമായി പ്രത്യേകിച്ച് സഹകരണ മേഖലയിൽ താരതമ്യം ചെയ്യാനും, 1960-കളിലെ സ്‌കാൻഡിനേവിയൻ രാജ്യങ്ങളുടെ പുരോഗതി മലയാളി വായനക്കാർക്ക് പരിചയപ്പെടുത്താനും ഈ കൃതിയിലൂടെ ഗ്രന്ഥകർത്താവ് ശ്രമിച്ചിരിക്കുന്നു.