1956 - അമേരിക്കയിലേക്ക് ഒരു യാത്ര - സി.ആർ. നാരായണൻ

Item

Title
ml 1956 - അമേരിക്കയിലേക്ക് ഒരു യാത്ര - സി.ആർ. നാരായണൻ
en 1965 - Amerikkayilekku Oru Yathra - C.R. Narayanan
Date published
1956
Number of pages
86
Language
Date digitized
Dimension
17.5 × 12 cm (height × width)

Abstract
ഡോ. സി.ആർ. നാരായണൻ അമേരിക്കയിലെ ഹാർവാർഡ് സർവ്വകലാശാലയിലേക്ക് ഉപരിപഠനത്തിനായി നടത്തിയ സംഭവബഹുലമായ യാത്രാനുഭവങ്ങളാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. യാത്രാരേഖകൾ ലഭിക്കാൻ വൈകിയതുമൂലം ബോംബെയിൽ വെച്ച് കപ്പൽ നഷ്ടപ്പെട്ട അദ്ദേഹം അമേരിക്കയിലേക്ക് പോകുന്ന മറ്റൊരു കപ്പലിൽ കയറാനായി വിമാനമാർഗ്ഗം കറാച്ചി, ബസ്ര, ബാഗ്ദാദ്, ബെയ്റൂട്ട് വഴി ഇറ്റലിയിലെ റോമിലെത്തുന്നു. യാത്രയ്ക്കിടയിൽ വിമാനത്തിൻ്റെ എഞ്ചിൻ തകരാറിലായതു മൂലമുണ്ടായ പ്രതിസന്ധികളും, അറബി രാജ്യങ്ങളിലെ കടുത്ത ചൂടും കൂടെയുണ്ടായിരുന്ന വിദേശയാത്രക്കാരുടെ കൗതുകകരമായ അനുഭവങ്ങളും ഇതിൽ വിശദീകരിക്കുന്നുണ്ട്. റോമിലെ കൊളോസിയം, സെൻ്റ് പീറ്റേഴ്സ് പള്ളി തുടങ്ങിയ പുരാതന ചരിത്രസ്മാരകങ്ങൾ സന്ദർശിച്ച ശേഷം, കടുത്ത ബുദ്ധിമുട്ടുകൾ സഹിച്ച് മൂന്നാം ക്ലാസ്സ് തീവണ്ടിയിൽ ജനോവ തുറമുഖത്തെത്തുകയും, അവിടെനിന്ന് 'കോൺസ്‌റ്റിട്യൂഷൻ' എന്ന കപ്പലിൽ ന്യൂയോർക്കിലേക്ക് യാത്ര തുടരുകയും ചെയ്യുന്നതാണ് ഈ യാത്രാ വിവരണത്തിൻ്റെ രത്നച്ചുരുക്കം.