1964 - വടക്കൻ രാജസൂയം - ആട്ടക്കഥ
Item
ml
1964 - വടക്കൻ രാജസൂയം - ആട്ടക്കഥ
en
1964 - Rajasuyam - Attakkatha
1964
108
മഹാഭാരതത്തിലെ സഭാപർവത്തെ ആധാരമാക്കി രചിച്ച പ്രധാന കഥകളി ആട്ടക്കഥയാണ് വടക്കൻ രാജസൂയം. ഇന്ദ്രപ്രസ്ഥത്തിൽ പാണ്ഡവർ രാജസൂയയാഗം നടത്തുന്നതും അതിനുവേണ്ടി നേരിടേണ്ടിവരുന്ന പ്രധാന പ്രതിസന്ധികളുമാണ് കൃതിയുടെ പ്രമേയം. ധർമ്മപുത്രൻ, ദ്രൗപദി, ശ്രീകൃഷ്ണൻ, ഭീമൻ, അർജുനൻ, ജരാസന്ധൻ, ശിശുപാലൻ, ദന്തവക്ത്രൻ, നാരദൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. രാജസൂയയാഗത്തിനുള്ള ഒരുക്കം, ജരാസന്ധവധം, തടവിലായ രാജാക്കന്മാരുടെ മോചനം, രാജസൂയയാഗം, കൃഷ്ണന് അഗ്രപൂജ , ശിശുപാലവധം, രാജസൂയയാഗത്തിൻ്റെ വിജയം എന്നതാണ് വടക്കൻ രാജസൂയം ആട്ടക്കഥയുടെ കഥാതന്തു.