1964 - പളുങ്കുമേട - കെ.വി. ദേവ്

Item

Title
ml 1964 - പളുങ്കുമേട - കെ.വി. ദേവ്
en 1964 - Palunkumeda - K.V. Dev
Date published
1964
Number of pages
52
Language
Date digitized
Dimension
17 × 11.5 cm (height × width)

Abstract
കെ.വി. ദേവ് രചിച്ച് 1964-ൽ പ്രസിദ്ധീകരിച്ച ഏഴ് കവിതകളുടെ സമാഹാരമാണ് 'പളുങ്കുമേട'. ഇന്ത്യ-ചൈന യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ മഹാകവി കാളിദാസൻ്റെ ഭാവനയും ദേശസ്നേഹവും പ്രമേയമാക്കിയുള്ള 'മാറ്റൊലി' എന്ന കവിതയോടെയാണ് ഈ സമാഹാരം ആരംഭിക്കുന്നത്. ജവാഹർലാൽ നെഹ്റുവിൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിൻ്റെ അനുസ്മരിക്കുകയും ചെയ്യുന്ന 'അനാഥസിംഹാസനം', ശാകുന്തളം കാവ്യത്തിലെ സന്ദർഭങ്ങളെ അടിസ്ഥാനമാക്കി ശകുന്തളയുടെ യാത്രയയപ്പും വിരഹവേദനയും ആവിഷ്കരിക്കുന്ന 'പൂനിലാവും പുകയുന്നു' എന്നിവ ഈ സമാഹാരത്തിലെ ശ്രദ്ധേയമായ രചനകളാണ്. മൃഗതൃഷ്ണയ്ക്കു പിൻപേ, മണിത്തേരു, വരവേൽപു, പളുങ്കുമേടകൾ എന്നിവയാണ് മറ്റ് കവിതകൾ.