1964 - അംബ - ഉള്ളൂർ എസ്. പരമേശ്വരയ്യർ
Item
69
Reads
6
Downloads
1964 - അംബ - ഉള്ളൂർ എസ്. പരമേശ്വരയ്യർ
1964 - Amba - Ulloor S. Parameswara Iyer
1964
350
18 × 12 cm (height × width)
മഹാഭാരതത്തിലെ പ്രസിദ്ധമായ ഉപാഖ്യാനമാണ് കാശി രാജകുമാരിയായ അംബയുടെ ചരിത്രം. പ്രസിദ്ധ നാടകകൃത്തായ ദ്വിജേന്ദ്രലാൽ റായി ഭീഷ്മരുടെ ജീവിതത്തെ ആസ്പദമാക്കി ബംഗാളി ഭാഷയിൽ നാടകം എഴുതിയിട്ടുണ്ട്. അതിനെ ആസ്പദമാക്കി മലയാളത്തിൽ ആറ്റൂർ കൃഷ്ണപിഷാരടിയുടെ 'ധീരവ്രതവും' സർദാർ കെ. എം പണിക്കരുടെ 'ഭീഷ്മരും' പുറത്തുവന്നു. ഈ മൂന്നു നാടകങ്ങളിലും ഭീഷ്മരെയാണ് നായകസ്ഥാനത്തു പ്രതിഷ്ഠിച്ചിട്ടുള്ളത്. അംബോപാഖ്യാനത്തെ ഇതിവൃത്തമായി സ്വീകരിച്ച് ഒരു നാടകം രചിക്കണമെന്ന ഏറെക്കാലമായുള്ള ആഗ്രഹത്തിൽ നിന്നുമാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്. മാത്രമല്ല, ഈ നാടകരചനക്ക് ഷേക്സ്പിയറാണ് തൻ്റെ മാർഗ്ഗദർശിയെന്നും കവി ആമുഖത്തിൽ എഴുതിയിരിക്കുന്നു.