1963 - മണികണ്ഠ വിജയം (ഓട്ടൻ തുള്ളൽ) - എസ്.കെ. നായർ

Item

Title
ml 1963 - മണികണ്ഠ വിജയം (ഓട്ടൻ തുള്ളൽ) - എസ്.കെ. നായർ
en 1963 - Manikandha Vijayam (Ottan Tullal) - S.K. Nayar
Date published
1963
Number of pages
72
Date digitized

Abstract
തുള്ളൽ കലാകാരൻ ഗുരുവായൂർ ശേഖരൻ്റെ അഭ്യർത്ഥനപ്രകാരമാണ് അയ്യപ്പൻ്റെ ചരിത്രം പ്രമേയമാക്കി കവി എസ്.കെ. നായർ ഈ തുള്ളൽക്കൃതി രചിക്കാൻ ഇടയായത്. കുഞ്ചൻ നമ്പ്യാർക്ക് ശേഷം തുള്ളൽ സാഹിത്യശാഖയിൽ കാര്യമായ വളർച്ചയുണ്ടായിട്ടില്ലെന്ന പൊതുബോധത്തിനിടയിൽ, ജനകീയമായ ഈ കലാരൂപത്തെ മുൻനിർത്തി തികച്ചും യുക്തിഭദ്രമായും തമിഴ്-മലയാള സംസ്കാരങ്ങളെ കോർത്തിണക്കിയുമാണ് ഇതിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മദ്രാസിൽ വെച്ച് പ്രശസ്ത നടി രാഗിണിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ഈ കൃതിക്ക് എം.കെ.കെ. നായർ, എൻ.വി. കൃഷ്ണവാരിയർ തുടങ്ങിയ പ്രമുഖരുടെയും തമിഴ്-പാശ്ചാത്യ പണ്ഡിതന്മാരുടെയും മികച്ച അഭിപ്രായവും പ്രോത്സാഹനവും ലഭിച്ചതായി ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു.