1959 - സിനിമയുടെ ജനനം - എൻ.കെ. സുകുമാരൻ

Item

Title
1959 - സിനിമയുടെ ജനനം - എൻ.കെ. സുകുമാരൻ
1959 - Cinemayude Jananam - N.K. Sukumaran
Date published
1959
Number of pages
134
Language
Publisher
Date digitized
Dimension
16.5 × 12 cm (height × width)

Abstract
എൻ.കെ. സുകുമാരൻ എഴുതി 1959-ൽ പുറത്തിറക്കിയ ‘സിനിമയുടെ ജനനം’ എന്ന പുസ്തകം മലയാളത്തിലെ ആദ്യകാല ചലച്ചിത്രഗ്രന്ഥങ്ങളിൽ ഒന്നാണ്. ചലച്ചിത്ര സാങ്കേതികവിദ്യയുടെ പിതാവായി അറിയപ്പെടുന്ന വില്യം ഫ്രീസ് ഗ്രീനിന്റെ (William Friese-Greene) ജീവചരിത്രവും ചലച്ചിത്രത്തിന്റെ ആദ്യകാല ചരിത്രവുമാണ് ഇതിൽ പ്രമേയമാക്കുന്നത്. 1888-1891 കാലഘട്ടത്തിൽ സ്വന്തം പരീക്ഷണങ്ങളിലൂടെ ക്യാമറകൾ വികസിപ്പിച്ചെടുക്കുകയും അവ ഉപയോഗിച്ച് ലണ്ടനിൽ ചലിക്കുന്ന ചിത്രങ്ങൾ പകർത്തി പ്രദർശിപ്പിക്കുകയും ചെയ്തതിലൂടെ ചലച്ചിത്ര മേഖലയിലെ ഒരു തുടക്കക്കാരനായി വില്യം ഫ്രീസ് ഗ്രീൻ അറിയപ്പെട്ടു. ഗ്ലാസ് പ്ലേറ്റുകൾക്ക് പകരം സെല്ലുലോയ്ഡ് (Celluloid) ഫിലിം ഉപയോഗിച്ച് വേഗത്തിൽ ഫോട്ടോകൾ പകർത്തി പ്രദർശിപ്പിക്കാൻ കഴിയുന്ന ക്യാമറയും പ്രൊജക്ടറും അദ്ദേഹം വികസിപ്പിച്ചെടുത്തു. എന്നാൽ തൻ്റെ ജീവിതകാലത്ത് അർഹിച്ച പ്രാധാന്യമോ സാമ്പത്തിക നേട്ടമോ അദ്ദേഹത്തിന് ലഭിക്കുകയുണ്ടായില്ല. പലപ്പോഴും സാമ്പത്തിക ബാധ്യതകളും കടങ്ങളും കാരണം അദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടി വരികയുമുണ്ടായി.