1957 - സൗദാമിനി - എം.ആർ. നാരായണപ്പിള്ള

Item

61 Reads 8 Downloads
Title
ml 1957 - സൗദാമിനി - എം.ആർ. നാരായണപ്പിള്ള
en 1957 - Soudamini - M.R. Narayana Pillai
Date published
1957
Number of pages
130
Language
Date digitized
Dimension
18.2 × 12 cm (height × width)

Abstract
ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടപ്പെടുന്ന 'സൗദാമിനി' എന്ന പെൺകുട്ടി അമ്മയോടൊപ്പം അമ്മാവൻ്റെ തറവാട്ടിൽ വളരുന്നു. പുരോഗമന ചിന്താഗതിക്കാരനായ അമ്മാവൻ അവളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുമ്പോൾ, അമ്മ അവളെ വേഗത്തിൽ വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുന്നു. ഈ ഘട്ടത്തിൽ നാട്ടുകാരനായ നരേന്ദ്ര ബാബുവുമായുള്ള പരിചയവും സൗഹൃദവും കഥയിൽ വഴിത്തിരിവുകൾ സൃഷ്ടിക്കുന്നു. തുടർന്ന് വലിയൊരു കുടുംബത്തിലേക്കും ബന്ധുക്കളിലേക്കും വിവാഹിതയായിയെത്തുന്ന സൗദാമിനിയുടെ ജീവിതത്തിലുണ്ടാകുന്ന വഴിമാറലുകളും മാനസിക സംഘർഷങ്ങളുമാണ് ഈ നോവലിൻ്റെ പ്രധാന പ്രമേയം. ഒരു യുവതിയുടെ അന്തരംഗത്തിലെ വിചാരവികാരങ്ങളും സംശയങ്ങളും ഇതിൽ ആഴത്തിൽ ചിത്രീകരിച്ചിരിക്കുന്നു. കുടുംബബന്ധങ്ങളുടെ സങ്കീർണ്ണതകളും വിവാഹജീവിതത്തിലെ തെറ്റിധാരണകളും യാഥാർത്ഥ്യബോധത്തോടെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.