1957 - സന്ധ്യാവന്ദനമന്ത്രം
Item
ml
1957 - സന്ധ്യാവന്ദനമന്ത്രം
en
1957 - Sandhyavandanamanthram
1957
28
16.5 × 11.5 cm (height × width)
ഹൈന്ദവ ധർമ്മത്തിലെ ബ്രാഹ്മണർ അനുഷ്ഠിച്ചുപോന്ന ഒരു ഈശ്വരാരാധനാവിധിയാണ് സന്ധ്യാവന്ദനം. സന്ധ്യാ സമയത്താണ് ഇത് അനുഷ്ഠിക്കുന്നത്. ജപം,ആചമനം,തർപ്പണം എന്നിങ്ങനെയുള്ള ക്രിയകൾ ഓരോന്നായോ ഒരുമിച്ചായോ ചെയ്ത് ഇത് പൂർത്തീകരിക്കുന്നു. ഇപ്പറഞ്ഞ ക്രിയകളെല്ലാം വേദമന്ത്രങ്ങൾ ചൊല്ലി ആചരിക്കപ്പെടുന്നു. ഇവകൂടാതെ പുരാണശ്ലോകങ്ങൾ ചൊല്ലി ചെയ്യാറുള്ള ചില ക്രിയകളും ഉണ്ട്. വ്യത്യസ്ത സ്ഥലങ്ങളിലും ഗോത്രങ്ങളിലുമായി അസംഖ്യം രീതികളിൽ ഇത് ചെയ്യുന്നുണ്ട്. പ്രഭാതസന്ധ്യ, പ്രദോഷസന്ധ്യ ഇങ്ങനെ രണ്ടു സന്ധ്യകളിലായി ചെയ്യുന്നതാണ് സാമാന്യ രീതി. കേരളത്തിലെ തമിഴ്ബ്രാഹ്മണരുടെ സന്ധ്യാവന്ദനത്തിനായി അച്ചടിച്ചിട്ടുള്ള ഈ പുസ്തകത്തിൽ സന്ധ്യാവന്ദന മന്ത്രങ്ങൾ മാത്രമേ ചേത്തിട്ടുള്ളൂ. ക്രിയാക്രമം വായിച്ചു ധരിക്കുന്നതിനേക്കാൾ കണ്ടു പഠിക്കുന്നതാണ് ഉചിതം.