1957 - ഇല്ലം നറ

Item

Title
1957 - ഇല്ലം നറ
1957 - Illam Nara
Date published
1957
Number of pages
34
Language
Date digitized
Blog post link
Dimension
18 × 12 cm (height × width)

Abstract
കേരളത്തിലെ ഹൈന്ദവ ഭവനങ്ങളിൽ കർക്കിടകമാസത്തിൽ നടത്തുന്ന ഒരു ആചാരമാണ് ഇല്ലം നിറ അഥവാ ഇല്ലം നറ. സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത്തിനും നാടിനും ലഭിക്കാൻ വേണ്ടിയാണ് ഇത് ആചരിക്കുന്നത്. കറുത്തവാവ് കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച ദിവസം കർഷകർ മുങ്ങിക്കുളിച്ച് ഈറനണിഞ്ഞ് പാടത്തുനിന്നും ഒരുപിടി നെൽക്കതിർ അറുത്തെടുത്ത് ഒരു കറ്റ ക്ഷേത്രത്തിലേയ്ക്ക് വഴിപാടായി കൊടുക്കും. ദേശപരദേവതയുടെ അനുഗ്രഹം കൊണ്ട് നല്ല വിളവുണ്ടാകുമെന്നും കൃഷിയിലേർപ്പെട്ടവർക്കെല്ലാം അതിൻ്റെ നല്ല പങ്കുലഭിക്കുമെന്നുമാണ് ഇതിനു പിന്നിലുള്ള വിശ്വാസം. ജന്മിക്കും പാട്ടക്കാരനും പണിയാളനും കച്ചവടക്കാരനുമെല്ലാം കാർഷികപ്രവർത്തനത്തിനിടയിൽ ഒരേ പ്രാർഥനയാണുള്ളത്. വിളവ് നിറയാനും പൊലിയ്ക്കാനും ഉള്ള പ്രാർത്ഥനയാണ് പ്രധാന ചടങ്ങ്. 'ഇല്ലം നിറ' (വീടുനിറയട്ടെ), 'വല്ലം നിറ' (കുട്ട നിറയട്ടെ). 'കൊല്ലം നിറ' (വർഷം മുഴുവൻ നിറയട്ടെ), 'പത്തായം നിറ', 'നാടുപൊലി', 'പൊലിയോപൊലി' എന്നിങ്ങനെ പോകുന്നു ആ പ്രാർത്ഥന. ക്ഷേത്രത്തിൽ സമർപ്പിച്ച കറ്റകളിൽ നിന്ന് കതിർക്കുലകൾ സ്വീകരിച്ച് വീടിൻ്റെ മച്ചിലും ഉമ്മറത്തും പ്രത്യേക ആകൃതിയിൽ നെയ്ത് തൂക്കും. ഇത് അടുത്ത വർഷത്തെ ചടങ്ങ് നടക്കുന്നത് വരെ സ്വസ്ഥാനത്ത് നിർത്തിയിരിക്കും. പ്രത്യേകമായി ശുദ്ധികരിച്ച സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലുമാണ് ഈ ചടങ്ങ് നടത്താറുള്ളത്. ഇതിനോട് ചേർന്ന് നടക്കുന്ന ചടങ്ങാണ് പുത്തരി, തൃപ്പുത്തരി എന്നിവ. ഈ ചടങ്ങുകളുടെ പൂർണ്ണമായ വിവരണമാണ് ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.