1957 - എൻ്റെ ജീവിതസ്മരണകൾ ഒന്നാം ഭാഗം - മന്നത്തു പത്മനാഭൻ

Item

87 Reads 13 Downloads
Title
1957 - എൻ്റെ ജീവിതസ്മരണകൾ ഒന്നാം ഭാഗം - മന്നത്തു പത്മനാഭൻ
1957 - Ente Jeevithasmaranakal Part 1 - Mannathu Padmanabhan
Date published
1957
Number of pages
448
Language
Date digitized
Dimension
20.6 × 14.5 cm (height × width)

Abstract
മന്നത്തു പത്മനാഭൻ്റെ ആത്മകഥാംശമുള്ള ഓർമ്മക്കുറിപ്പുകളുടെ ആദ്യഭാഗമാണ് ‘എൻ്റെ ജീവിതസ്മരണകൾ’ (ഒന്നാം ഭാഗം). തൻ്റെ എൺപതാം പിറന്നാൾ വേളയിലാണ് ഈ പുസ്തകം അദ്ദേഹം വായനക്കാർക്കായി പ്രസിദ്ധീകൃതമാക്കുന്നത്. നായർ സർവീസ് സൊസൈറ്റിയുടെ ചരിത്രമെഴുതാൻ അനുയോജ്യനായ വ്യക്തിയല്ല താനെന്ന ബോധ്യത്താൽ ഒഴിഞ്ഞുമാറിയെങ്കിലും, സഹപ്രവർത്തകരുടെയും അന്നത്തെ എൻ.എസ്.എസ്. പ്രസിഡൻ്റ് വി.കെ. വേലപ്പൻ്റെയും നിർബന്ധത്തിന് വഴങ്ങിയാണ് മന്നം തൻ്റെ ഓർമ്മക്കുറിപ്പുകൾ എഴുതാൻ ആരംഭിക്കുന്നത്. അന്ധവിശ്വാസങ്ങളിലും മരുമക്കത്തായത്തിൻ്റെ ദോഷങ്ങളിലും ആണ്ടുപോയ നായർ സമുദായത്തെ ഉദ്ധരിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി. 1086-ൽ പെരുന്നയിൽ കരയോഗം രജിസ്റ്റർ ചെയ്യുകയും കരയോഗമന്ദിരം നിർമ്മിക്കുകയും ചെയ്തു. വൈക്കം സത്യാഗ്രഹം, സവർണ്ണജാഥ, അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം തുടങ്ങിയ കേരള ചരിത്രത്തിലെ നിർണ്ണായക സംഭവങ്ങളിൽ താൻ വഹിച്ച പങ്കും അനുഭവങ്ങളും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഡയറിക്കുറിപ്പുകളുടെയോ രേഖകളുടെയോ സഹായമില്ലാതെ സ്വന്തം ഓർമ്മയിൽ നിന്നാണ് അദ്ദേഹം ഇത് തയ്യാറാക്കിയത്. കേവലം ഒരു വ്യക്തിയുടെ ആത്മകഥ എന്നതിലുപരി, അന്നത്തെ തിരുവിതാംകൂറിലെയും കേരളത്തിലെയും സാമുദായിക-സാമൂഹിക പരിവർത്തനങ്ങളുടെ ഒരു നേർക്കാഴ്ച കൂടിയാണ് ഈ പുസ്തകം.