1956 - സ്വർഗ്ഗത്തിലേക്കൊരു എളുപ്പവഴി - ഫിറോസ്
Item
ml
1956 - സ്വർഗ്ഗത്തിലേക്കൊരു എളുപ്പവഴി - ഫിറോസ്
en
1956 - Swargathilekk Oreluppavazhi - Firoz
1956
64
16.5 × 12 cm (height × width)
'സ്വർഗ്ഗത്തിലേക്കൊരു എളുപ്പവഴി' എന്ന മുസ്ലിം സാമുദായിക നാടകം, ധനമോഹവും കപടഭക്തിയും കൈമുതലാക്കിയ അഹമ്മത് മുതലാളി എന്ന കഥാപാത്രത്തിലൂടെ സമൂഹത്തിലെ അനീതികളെയും ആത്മവഞ്ചനയെയും മൂർച്ചയോടെ പരിഹസിക്കുന്ന കൃതിയാണ്. മദ്യപാനത്തെ 'ഇംഗ്ലീഷ് മരുന്നെന്നും' പലിശ വാങ്ങലിനെ 'പ്രസൻ്റ്' എന്നും വിശേഷിപ്പിച്ച് തൻ്റെ തെറ്റുകളെ സ്വയം ന്യായീകരിക്കുന്ന മുതലാളി, ജീവിതസായാഹ്നത്തിൽ നരകഭയത്താൽ ഹജ്ജ് തീർത്ഥാടനത്തെ പാപമുക്തിക്കുള്ള ഒരു കുറുക്കുവഴിയായി (സ്വർഗ്ഗത്തിലേക്കൊരു എളുപ്പവഴി) കാണുന്നു. ഹജ്ജ് കർമ്മത്തിലൂടെ മുൻകാല പാപങ്ങളെല്ലാം കഴുകിക്കളഞ്ഞ് അനായാസം സ്വർഗ്ഗം നേടാമെന്ന അദ്ദേഹത്തിൻ്റെ ധാരണയെയും, ആത്മവിമർശനമില്ലാത്ത ബാഹ്യാനുഷ്ഠാനങ്ങളുടെ വ്യാജതയെയും തുറന്നുകാട്ടുകയാണ് ഈ നാടകത്തിൻ്റെ പ്രധാന പ്രമേയം.