1955 - വിരുന്നു വന്ന മാമൻ - കെ. സുകുമാരൻ
Item
14
Reads
3
Downloads
ml
1955 - വിരുന്നു വന്ന മാമൻ - കെ. സുകുമാരൻ
en
1955- Virunnu Vanna Maaman - K. Sukumaran
1955
72
18 × 12 cm (height × width)
വിരുന്നു വന്ന മാമൻ ഈ എന്ന കൃതി, ശാന്തവും സന്തോഷപ്രദവുമായ ജീവിതം നയിക്കുന്ന മാധവൻനായരുടെയും മാലതിയുടെയും ദാമ്പത്യത്തിലേക്ക് ശേഖരൻനായർ എന്ന അമ്മാമനും അദ്ദേഹത്തിൻ്റെ കാര്യസ്ഥനും കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രമേയമാക്കുന്നത്. വിദേശത്തുനിന്ന് ലക്ഷങ്ങളുടെ സ്വത്തുമായി മടങ്ങിയെത്തിയ വ്യക്തിയെന്നും, സ്വത്തെല്ലാം മരുമകളായ മാലതിക്ക് നൽകാൻ ഉദ്ദേശിക്കുന്നുണ്ടെന്നും കാര്യസ്ഥൻ മുഖേന അറിയിച്ചാണ് അമ്മാമൻ ആ വീട്ടിൽ താമസമാക്കുന്നത്. എന്നാൽ, അദ്ദേഹത്തിൻ്റെ അമിതമായ ആവശ്യങ്ങളും വിചിത്രമായ പെരുമാറ്റവും മാധവൻനായർക്കും മാലതിക്കും വലിയ സാമ്പത്തിക ബാധ്യതയും അസ്വസ്ഥതകളും ഉണ്ടാക്കുന്നു. സമ്പത്തിനോടുള്ള ആർത്തി മനുഷ്യരിലുണ്ടാക്കുന്ന മാറ്റങ്ങളെയും, പെട്ടെന്നുണ്ടാകുന്ന പ്രലോഭനങ്ങളിൽ പെട്ടുപോകുന്ന മനുഷ്യസഹജമായ ബലഹീനതകളെയും നർമ്മത്തിലും ആക്ഷേപഹാസ്യത്തിലും ചാലിച്ചാണ് രചയിതാവ് ഈ കഥയിൽ അവതരിപ്പിക്കുന്നത്.