1952 - ഇൻഡ്യാ ചരിത്രം - ഭാഗം 2 - പി.എസ്. അപ്പു

Item

Title
ml 1952 - ഇൻഡ്യാ ചരിത്രം - ഭാഗം 2 - പി.എസ്. അപ്പു
en 1952 - India Charithram - Bhaagham 2 - P.S. Appu
Date published
1952
Number of pages
184
Alternative Title
en 1952 - - Part II
Language
Date digitized
Dimension
17 × 12.5 cm (height × width)

Abstract
പി. എസ്. അപ്പു രചിച്ച് തിരുവനന്തപുരത്തെ കമലാലയ ബുക്ക് ഡിപ്പോ 1952 ആദ്യമായി പ്രസിദ്ധീകരിച്ച ചരിത്രഗ്രന്ഥമാണ് ഇന്ത്യാചരിത്രം - രണ്ടാം ഭാഗം. ഗ്രന്ഥകാരൻ 1950-ൽ ഐ.എ.എസ്. (I.A.S.) പരീക്ഷ എഴുതിയപ്പോൾ ഇന്ത്യാചരിത്രവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾക്ക് കൂടുതൽ വ്യക്തതയാർന്ന പഠനം ആവശ്യമാണെന്ന് തിരിച്ചറിയുകയും, പിതാവിന്റെ നിർദ്ദേശപ്രകാരം ഈ പുസ്തകരചനയിലേക്ക് തിരിയുകയുമാണുണ്ടായത്. അന്നത്തെ തിരുവിതാംകൂർ-കൊച്ചി സർവ്വകലാശാലയിലെയും മദ്രാസ് സർവ്വകലാശാലയിലെയും ഇന്റർമീഡിയറ്റ് ക്ലാസുകളിലെ ചരിത്ര സിലബസ് പൂർണ്ണമായും ഉൾക്കൊള്ളിച്ചാണ് ഈ പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഭാരതത്തിന്റെ മധ്യകാല-ആധുനിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളാണ് ഈ രണ്ടാം ഭാഗത്തിൽ ചർച്ച ചെയ്യുന്നത്. മുഗൾ സാമ്രാജ്യത്തിന്റെ ഉദയവും അസ്തമയവും, മറാത്താ സാമ്രാജ്യത്തിന്റെ വളർച്ച, യൂറോപ്യൻ ശക്തികളുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവ്, ബ്രിട്ടീഷ് ഭരണത്തിന്റെ സ്ഥാപനവും വികാസവും എന്നിവ ഇതിൽ കൃത്യമായി പ്രതിപാദിക്കുന്നു. ചരിത്ര വിദ്യാർത്ഥികൾക്കും പരീക്ഷാർത്ഥികൾക്കും ലളിതമായി മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിൽ വസ്തുതാപരവും സമഗ്രവുമായ ശൈലിയിലാണ് ഇതിന്റെ ആഖ്യാനം.