1951 - ഇന്ത്യാഭരണം - പി. യം. കൃഷ്ണൻകുട്ടിനായർ

Item

Title
ml 1951 - ഇന്ത്യാഭരണം - പി. യം. കൃഷ്ണൻകുട്ടിനായർ
en 1951 - Indiabharanam - P. M. Krishnankutti Nair
Date published
1951
Number of pages
150
Language
Date digitized
Blog post link
Dimension
16.5 × 11.6 cm (height × width)

Abstract
ഒരു രാജ്യത്തിലെ പൗരന്മാർക്ക് എല്ലാവർക്കും തന്നെ ഭരണകൂടത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുകൊള്ളാവുന്ന, പങ്കുകൊള്ളുവാൻ ബാധ്യതയുള്ള ഒരുതരം ഭരണസമ്പ്രദായത്തെയാണു ജനാധിപത്യഭരണം എന്ന പദംകൊണ്ട് ഉദ്ധേശിക്കുന്നത് . പൊതുജനങ്ങളിൽ ഓരോ ആൾക്കും ഭരണകാര്യത്തിൽ ഭാഗമാവാകാനുമുള്ള  അധികാരവും അവകാശവും ഉണ്ടെന്നുമാകുന്നു ജനാധിപത്യ ഭരണ രീതിയുടെ തത്വം. ഇങ്ങിനെ പൊതുജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികളുടെ ഒരു സംഘമാണു ഒരു ജനാധിപത്യ ഭരണകൂടത്തിലെ എല്ലാ അധികാരങ്ങളും കൊണ്ടുനടത്തുക. ഓരോ വോട്ടറും തൻ്റെ വോട്ടവകാശം ഏറ്റവും ബോധപൂർവ്വം ഉപയോഗിച്ചാൽ മാത്രമെ ഈ നാട്ടിൽ ക്ഷേമവും ഐശ്വര്യവും പുലരുവാൻ പോകുന്നുള്ളു. തങ്ങളുടെ വോട്ട് ബോധപൂർവ്വം വിനിയോഗിക്കണമെങ്കിൽ ഓരോവോട്ടർക്കും ഈ നാട് ഭരിക്കപ്പെടുന്നത് എങ്ങിനെയെല്ലാമാണു എന്നതിനെ സംബന്ധിച്ച് ഒരു സാമാന്യജ്ഞാനമെങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണൂ. ഗവൺമൻ്റ് എന്നാൽ എന്ത്, ഗവൺമൻ്റിൻ്റെ കർത്തവ്യങ്ങൾ എന്തെല്ലാം, അത്തരം കാര്യങ്ങൾ ഈ നാട്ടിലെ ഗവണ്മൻ്റ് ഏതെല്ലാം രീതിയിലാണ് നിർവഹിക്കുന്നതു തുടങ്ങിയവയെപ്പറ്റി ഒരു ഏകദേശപരിജ്ഞാനം ഉള്ളവനു മാത്രമെ തൻ്റെ വോട്ട് യുക്തിപൂർവം വിനിയോഗിക്കുവാൻ സാധിക്കയുള്ളൂ. ഈ നാട്ടിലെ ലക്ഷക്കണക്കിലുള്ളസാധാരണക്കാക്ക് അത്തരത്തിലുള്ള ഒരു പ്രാഥമിക രാഷ്ട്രീയ പരിജ്ഞാനം ഉണ്ടാക്കിക്കൊടുക്കാനുള്ള ഒരു പുസ്തകം ആണിത് .