1950 - സ്നേഹസായൂജ്യം
Item
ml
1950 - സ്നേഹസായൂജ്യം
1950
195
18 × 12.5 cm (height × width)
മംഗലപ്പുഴ സെമിനാരിയിലെ തിരുഹൃദയസാരഥി ഫാദർ മാത്യു വടക്കേൽ പ്രസാദനം ചെയ്ത ഈ വിശിഷ്ടകൃതിയിൽ, യേശുവുമായുള്ള അഭേദ്യമായ സ്നേഹബന്ധത്തിൻ്റെ സ്വഭാവത്തേയും പ്രായോഗികവശങ്ങളേയും പറ്റി ഏറ്റവും സുന്ദരമായും സുഗ്രഹമായും പ്രതിപാദിച്ചിട്ടുണ്ട്.പദദാരിദ്ര്യത്തിനു പ്രസിദ്ധി നേടിയിട്ടുള്ള മലയാളഭാഷയിൽ, ആദ്ധ്യത്മിക ജീവിതത്തിലെ അതിഗഹനങ്ങളും, വിവരിക്കുവാൻ വളരെ വിഷമമുള്ളവയുമായ നിഗൂഢാനുഭവങ്ങളെ വ്യക്തവും ഹൃദ്യവും ആയി ചർച്ച ചെയ്യുവാൻ സഹായിക്കുന്നതിനും പ്രസ്തുത പുസ്തകം സഹായിക്കുന്നു.പ്രശസ്തരായ അനേകം ആദ്ധ്യത്മിക ഗ്രന്ഥകാരന്മാരുടേയും പുണ്യവാന്മാരുടേയും അനുഭവങ്ങളും അഭിപ്രായങ്ങളും ധാരാളമായി ഈ കൃതിയിൽ ഉദ്ദരിച്ചിട്ടുള്ളത് ഇതിൻ്റെ അനുവാചകർക്ക് പ്രയോജനപ്പെടും.