1948 - സർ തോമസ് മോർ - ഐ.സി. ചാക്കോ
Item
1948 - സർ തോമസ് മോർ - ഐ.സി. ചാക്കോ
1948 - Sir Thomas More - I.C. Chacko
1948
148
18 × 12.5 cm (height × width)
ക്രിസ്റ്റോഫർ ഹോളിസ് രചിച്ച 'സർ തോമസ് മോർ' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഐ.സി. ചാക്കോ ഈ പുസ്തകം എഴുതിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഉന്നത ഉദ്യോഗസ്ഥനും പണ്ഡിതനും സാഹിത്യകാരനുമായിരുന്ന സർ തോമസ് മോറിൻ്റെ ജീവിതത്തെയും അദ്ദേഹം ഇടപെട്ട മേഖലകളെയും കുറിച്ചുള്ള വിവരണമാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. തോമസ് മോർ മരിച്ചിട്ടു നാനൂറ് വർഷം ആയ 1948-ൽ മാർപാപ്പാ അദ്ദേഹത്തെ വിശുദ്ധപദവിയിലേക്കുയർത്തിയതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ജീവിതത്തോടുള്ള ലോകത്തിന്റെ താല്പര്യം വർദ്ധിച്ചതാണ് ഇങ്ങനെയൊരു ഗ്രന്ഥം രചിക്കാൻ പ്രധാന പ്രേരണയായതെന്ന് മുഖവുരയിൽ പറയുന്നു. ഒൻപത് അധ്യായങ്ങളിലായി തോമസ് മോറിന്റെ ജനനം, ബാല്യം, കുടുംബജീവിതം, ഔദ്യോഗിക ജീവിതം, ഹെൻറി രാജാവുമായുള്ള അഭിപ്രായവ്യത്യാസം, കാരാഗൃഹവാസം, വിചാരണ, വധശിക്ഷ, അദ്ദേഹത്തിൻ്റെ സാഹിത്യ കൃതികൾ എന്നിവ വിശദമായി പ്രതിപാദിക്കുന്നു.